x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ ശ​ല്യം പ​രി​ഹ​രി​ക്കും: വി.​ഡി. സ​തീ​ശ​ൻ


Published: February 14, 2026 04:41 AM IST | Updated: February 14, 2026 04:41 AM IST

നി​ലമ്പൂർ: പ​ര​മ്പരാ​ഗ​ത പ​ദ്ധ​തി​ക​ളും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും എ​ഐ വി​ദ്യ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പു​തു​യു​ഗ യാ​ത്ര​യ്ക്ക് നി​ല​ന്പൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ യു​ഡി​എ​ഫ് ഒ​രു പോ​ലെ നേ​രി​ടും.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മ​തേ​ത​ര കേ​ര​ളം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശ​ത്തി​ൽ ടീം ​യു​ഡി​എ​ഫ് കേ​ര​ള​ത്തി​ന്‍റെ പു​തു​യു​ഗ​ത്തി​ന് സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി.

വി​ക​സ​ന​മ​ല്ല വ​ർ​ഗീ​യ​ത ച​ർ​ച്ച​യാ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​ത്. സി​പി​എം അ​വ​സ​ര​ത്തി​നൊ​ത്ത് ന്യൂ​ന​പ​ക്ഷ, ഭൂ​രി​പ​ക്ഷ പ്രീ​ണ​നം ന​ട​ത്തി ജ​ന​ങ്ങ​ളെ ത​മ്മി​ൽ അ​ടി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വീ​ക​ര​ണ സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ​ഖ്ബാ​ൽ മു​ണ്ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​ജോ​യ്, പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പി.​ടി. അ​ജ​യ് മോ​ഹ​ൻ, ആ​ലി​പ്പ​റ്റ ജ​മീ​ല, എ​ൻ.​എ. ക​രീം, വി.​എ. ക​രീം, എ. ​ഗോ​പി​നാ​ഥ്, പ​ദ്മി​നി ഗോ​പി​നാ​ഥ്, അ​ഡ്വ. ബീ​നാ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

Tags : V.D. Satheesan Local News Nattuvishesham Malappuram

Recent News

Up