x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സി​ത് ഭാ​ര​ത് ശി​ക്ഷാ അ​ധി​ഷ്ഠാ​ൻ ബി​ല്ല് പി​ൻ​വ​ലി​ക്കു​ക: എ​കെ​പി​സി​ടി​എ


Published: February 19, 2026 04:11 AM IST | Updated: February 19, 2026 04:11 AM IST

എ​കെ​പി​സി​ടി​എ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് പി. ​ബി. ഹ​ർ​ഷ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളെ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ബി​ല്ല് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജ​നാ​ധി​പ​ത്യ​വും ഫെ​ഡ​റി​ല​സ​വും കാ​റ്റി​ൽ പ​റ​ത്തി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കാ​വി​വ​ത്ക​രി​ക്ക​രി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി വ​രു​ന്ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ബി​ല്ലെ​ന്നും സ​മ്മേ​ള​നം കു​റ്റ​പ്പെ​ടു​ത്തി.

സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ബി. ഹ​ർ​ഷ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്. ജ്യോ​ത്സ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം വി​ര​മി​ച്ച കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യാ​യ ആ​ൾ കേ​ര​ള പ്രൈ​വ​റ്റ് കോ​ളേ​ജ് റി​ട്ട​യേ​ർ​ഡ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ.​ റ്റി. കെ. ​ജി. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ഡോ.​വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പി. ​ബി. സ​തീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച അ​ധ്യാ​പ​ക​രെ അ​നു​മോ​ദി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം എ​കെ​പി​സി​ടി​എ സം​സ്ഥാ​ന ഐ​ടി സെ​ൽ ക​ൺ​വീ​ന​ർ ലി​ജി​ൻ പി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി റെ​യ്സ​ൺ സാം ​രാ​ജു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ​എം.​എ​സ്. ഉ​ണ്ണി വ​ര​വ് ചെ​ല​വ് ക​ണ​ക്ക് അ​വ​തരിപ്പിച്ചു. എ​ഫ്എ​സ്ഇ​റ്റി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​അ​നീ​ഷ് കു​മാ​ർ, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ഡോ.​പി.​സി. ല​താ​കു​മാ​രി, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ. ​വി.​എ​സ്. പ്ര​വീ​ൺ​കു​മാ​ർ, ഡോ.​എ​സ്.​കെ. മ​ഹേ​ഷ്, ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ജി​ക്കു ജ​യിം​സ്, ഡോ. ​വി.​എ​സ്. അ​മ്പി​ളി, ഡോ. ​വി.​കെ. ജ​യിം​ഷാ റാ​ണി, ഡോ. ​വി.​പ്രി​യ​സേ​ന​ൻ, ഡോ. ​ലി​ബൂ​സ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ഡോ.​ ര​ഞ്ജി​ത്ത് ജോ​സ​ഫ്, ഡോ.​എം. സി​മി, എ​സ്. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. ജ്യോ​ത്സ​ന (എ​ൻ​എ​സ്എ​സ് കോ​ള​ജ്, പ​ന്ത​ളം) - പ്ര​സി​ഡ​ന്‍റ്, ഫെ​ബു ജോ​ർ​ജ് (സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, കോ​ഴ​ഞ്ചേ​രി) - വൈ​സ് പ്ര​സി​ഡ​ന്‍റ്, റെ​യി​സ​ൺ സാം ​രാ​ജു (മാ​ർ​ത്തോ​മ്മാ കോ​ള​ജ്, തി​രു​വ​ല്ല) - സെ​ക്ര​ട്ട​റി, പി.​വൈ. ജി​നു (കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, പ​ത്ത​നം​തി​ട്ട) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം.​എ​സ്. ഉ​ണ്ണി (ഡി​ബി കോ​ള​ജ്, പ​രു​മ​ല) - ട്ര​ഷ​റാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up