x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഹ​ൻ ശ​ങ്ക​റി​നെ കൊ​ല്ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് വ​നി​താ​സം​ഘം‌


Published: January 13, 2026 06:15 AM IST | Updated: January 13, 2026 06:15 AM IST

കൊ​ല്ലം: മു​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യ എ​സ്എ​ൻ​ഡി​പി യോ​ഗം കൊ​ല്ലം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ശ​ങ്ക​റി​നെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം വ​നി​താ സം​ഘം കൊ​ല്ലം യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​ടു​ത്തു​യ​ർ​ത്തി​യ മ​ഹാ​നാ​യ ആ​ർ.​ശ​ങ്ക​റി​ന്‍റെ മ​ക​നാ​ണ് മോ​ഹ​ൻ ശ​ങ്ക​ർ.

അ​തു​കൊ​ണ്ടു​ത​ന്നെ അ​ദ്ദേ​ഹ​ത്തെ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കേ​ണ്ട​തു കോ​ൺ​ഗ്ര​സി​ന്‍റെ ക​ട​മ​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. കൊ​ല്ല​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാ​മൂ​ദാ​യി​ക, സാം​സ്കാ​രി​ക, രാ​ഷ്‌ട്രീയ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.കൊ​ല്ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​ണ് അ​ദ്ദേ​ഹം. ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യ​മോ അം​ഗീ​കാ​ര​മോ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ മോ​ഹ​ൻ ശ​ങ്ക​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​തെ​ന്നും യൂ​ണി​യ​ൻ വ​നി​താ സം​ഘം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​ക്ക​ൾ അ​പൂ​ർ​വ​മാ​ണ്. പു​തു​മു​ഖ​മെ​ന്ന സ്വീ​കാ​ര്യ​ത​യും അ​ദ്ദേ​ഹ​ത്തി​ന ല​ഭി​ക്കും. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മു​ദാ​യ​ത്തി​ന്‍റെ വി​കാ​ര​ത്തെ മാ​നി​ക്കാ​തി​രു​ന്നാ​ൽ യു​ഡി​എ​ഫി​നു വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ടേ​ക്കാ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി​യ​താ​യും വ​നി​താ​സം​ഘം കൊ​ല്ലം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​സു​ലേ​ഖ, സെ​ക്ര​ട്ട​റി ഷീ​ല ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

 

Tags : nattu vishesham Mohan Shankar UDF candidate

Recent News

Up