x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റി​യ​മു​ണ്ടം ഐ​ടി​ഐ​യി​ൽ വ​നി​താ വി​ശ്ര​മകേ​ന്ദ്രം സ​ജ്ജം


Published: February 21, 2026 05:35 AM IST | Updated: February 21, 2026 05:35 AM IST

ചെ​റി​യ​മു​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ നി​ർ​മി​ച്ച വ​നി​താ വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ശി​ലാ​ഫ​ല​കം മ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്‌മ‌ാ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്നു.

മ​ന്ത്രി ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ല​പ്പു​റം: ചെ​റി​യ​മു​ണ്ടം ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ലെ വ​നി​താ വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. അ​റി​വു നേ​ടു​ന്ന​തോ​ടൊ​പ്പം തൊ​ഴി​ൽ നൈ​പു​ണ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ശ്ര​മകേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​ഫ​ല​ക​വും അ​ദ്ദേ​ഹം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ചെ​റി​യ​മു​ണ്ടം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​യ കു​ടി​വെ​ള്ള​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി 15 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി​ക്ക് വൈ​കാ​തെ തു​ട​ക്കം കു​റി​ക്കു​മെ​ന്നും പ​ദ്ധ​തി പൊ​ൻ​മു​ണ്ടം, നി​റ​മ​രു​തൂ​ർ, താ​നാ​ളൂ​ർ എ​ന്നി​വി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽനി​ന്ന് 36.2 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 1300 സ്വ​ക​യ​ർ ഫീ​റ്റി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ് വി​ശ്ര​മ​കേ​ന്ദ്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ൽ ര​ണ്ടു ബെ​ഡ്റൂ​മു​ക​ൾ ഒ​രു ഡൈ​നിം​ഗ് ഏ​രി​യ, ര​ണ്ടു ടോ​യ്‌ല‌‌​റ്റു​ക​ൾ എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്.

ച​ട​ങ്ങി​ൽ ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം പ്രോജ​ക്‌ട് മാ​നേ​ജ​ർ കെ.​ആ​ർ. ബീ​ന റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. ഇ​ൻ​ഡ​സ്ട്രി​യ​ൽ ട്രെ​യി​നിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജോ​യി​ന്‍റ് ഡ​യ​റ​ക്‌ട​ർ എ​സ്. വി​കാ​സ്, ചെ​റി​യ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ബ്ദു​ൾ നാ​സ​ർ, മെം​ബ​ർ സി.​ടി അ​ബ്ദു​ൾ റ​ഷീ​ദ്, അ​രീ​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ-ചാ​ർ​ജ് വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സ​ൽ​മ, പ്രി​ൻ​സി​പ്പ​ൽ എം.​വി. വി​ജ​യ​പ്ര​സാ​ദ്, വി​വി​ധ രാ​ഷ‌്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Up