തിരുവനന്തപുരം വൈഎംസിഎ- വൈഡബ്ല്യൂസിഎ അഖില ലോക പ്രാർഥനാവാരം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, തിരുവനന്തപുരം അതിരൂപതാ ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് ഉദ്ഘാടനം
തിരുവനന്തപുരം: വൈഎംസിഎ-വൈ.ഡബ്ല്യൂസിഎ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ "ജൂബിലി - പ്രാർഥനയുടെ പ്രവർത്തനത്തിന് 150 വർഷങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന അഖില ലോക പ്രാർഥനാവാരത്തിനു തുടക്കമായി.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്, തിരുവനന്തപുരം അതിരൂപതാ ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് ഉദ്ഘാടനം ചെയ്യ്തു. വൈഎംസിഎ. പ്രസിഡന്റ് ഡോ. ജെ. ആർതർ ജേക്കബ് അധ്യക്ഷത വഹിച്ചു. വൈഎംസിഎ നാഷണൽ പ്രസിഡന്റ് ഡോ. വിൻസന്റ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. വൈഎംസിഎ സ്പീരിച്ച്വൽ കമ്മിറ്റി ചെയർമാൻ ജേക്കബ് ജോർജ്, വൈഎംസിഎ മുൻ പ്രസിഡന്റ് ഡോ. ഷെവലിയാർ കോശി എം. ജോർജ്,
വൈഡബ്ല്യൂസിഎ പ്രസിഡന്റ് ജയ് കുമാരി രജനീഷ്, വൈഡബ്ല്യുസിഎ സ്പീരിച്ച്വൽ പ്രോഗ്രാംസ് ചെയർപേഴ്സൺ അഡ്വ. പ്രതിഭ മറിയം തോമസ് എന്നിവർ പ്രസംഗിച്ചു. പ്രാർഥന 15നു സമാപിക്കും. മണ്ണന്തല സെന്റ് തോമസ് സെൻട്രൽ സ്കൂൾ കൗൺസിലർ ജയ എലിസബത്ത് കോശി സമാപന സന്ദേശം നൽകും.
Tags : YMCA YwCA Local News Thiruvananthapuram Nattuvishesham