വൈഎംസിഎ അഖില ലോക പ്രാര്‍ഥനാവാരം ശതോത്തര സുവര്‍ണ ജൂബിലിയുടെ പത്തനംതിട്ട സബ് റീജണ്‍ ഉദ്ഘാടനം കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്ന
പത്തനംതിട്ട: അഖില ലോക വൈഎംസിഎ പ്രാര്ഥനാവാരത്തിന്റെ ശതോത്തര സുവര്‍ണജൂബിലിക്ക് പത്തനംതിട്ട സബ് റീജണല്‍ തലത്തില്‍ തുടക്കമായി.കുര്യാക്കോസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മണ്ണാറക്കുളഞ്ഞി ബെദ്സെയ്ദ മാര്‍ത്തോമ്മാ സെന്ററില്‍ മുന്‍ ദേശിയ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യുവിന്റെ അധ്യക്ഷതയില്‍ മാര്‍ത്തോമ്മാ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടില്‍ ജൂബിലി സന്ദേശം നല്കി.
ഫാ. ഷൈജു കുര്യൻ, ഡോ.പി. എസ് മാത്യു, ടി. എസ് തോമസ്, മാത്യു അബ്രഹാം, ഏബ്രഹാം സാമുവേൽ, തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഇതോടനുബന്ധിച്ച് സംസ്ഥാന റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ഫെബിന് ജോര്‍ജ് തോമസിനെ കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു.
ഒരാഴ്ച നീണ്ടു നില്ക്കുന്ന പ്രാര്ഥനാവാരത്തിന്റെ സബ് റീജണല്‍ സമാപനം ശതോത്തര സുവര്‍ണ ജൂബിലി സംഗമത്തോടെ 16 നു വൈകുന്നേരം 5.30 ന് പത്തനംതിട്ടയില്‍ സമാപിക്കും.