x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​യ​യെ പി​ടി​കൂ​ടാം, പി​ന്നീ​ട് എ​ന്ത് ... ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​നി​ശ്ചി​ത​ത്വം


Published: January 9, 2026 04:08 AM IST | Updated: January 9, 2026 04:08 AM IST

പ​ത്ത​നം​തി​ട്ട: തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്ന ചോ​ദ്യ​വു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ. നാ​യ്ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നും പ​രാ​മ​ർ​ശം കൂ​ടി വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ തേ​ടു​ക​യാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും. പു​തു​താ​യി ഭ​ര​ണ​ച്ചു​മ​ത​ല​യേ​റ്റ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ർ​ക്കു മു​ന്പി​ൽ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി ഉ​യ​രു​ന്ന​തും തെ​രു​വു​നാ​യ വി​ഷ​യം ത​ന്നെ​യാ​ണ്.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ഭ​ര​ണ​സ​മി​തി​ക​ൾ​ക്കു പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി ഇ​തേ വി​ഷ​യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ര്യ​മാ​യ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​നാ​യി​ല്ല. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പ​രി​ശീ​ല​നം ഉ​ൾ​പ്പെ​ടെ ന​ൽ​കി ആ​ളു​ക​ളെ നി​യോ​ഗി​ച്ചു​വെ​ങ്കി​ലും ഇ​വ​യു​ടെ വ​ന്ധ്യം​ക​ര​ണം, പു​ന​ര​ധി​വാ​സം ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ട്ടു. തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പേ​വി​ഷ ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ല​ഭ്യ​മാ​ക്കി​യ​ത് ചു​രു​ക്കം ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്. നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ൽ മാ​ത്ര​മേ ഇ​വ​യ്ക്കു കു​ത്തി​വ​യ്പ് ന​ൽ​കാ​നാ​കൂ​വെ​ന്ന​തി​നാ​ൽ പ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും പ​ദ്ധ​തി​യി​ൽ നി​ന്നു പി​ൻ​മാ​റി.

മാ​ർ​ഗ​ങ്ങ​ൾ പ​ല​ത്

തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​വി​ലു​ള്ള നി​യ​മ​ത്തി​ൽ ഇ​വ​യെ കൊ​ല്ലാ​ൻ വ്യ​വ​സ്ഥ​യി​ല്ല. എ​ന്നാ​ൽ ഇ​വ​യു​ടെ വ​ർ​ധ​ന ത​ട​യു​ന്ന​തി​നും പേ​വി​ഷ ബാ​ധ ഒ​ഴി​വാ​ക്കാ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ർ​ധ​ന ത​ട​യാ​നു​ള്ള പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് എ​ബി​സി (ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ). ഇ​ത​നു​സ​രി​ച്ച് നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​രി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്.

പി​ന്നീ​ടു​ള്ള​ത് തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ക​യെ​ന്ന​താ​ണ്. നാ​യ്ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യെ​ന്ന പ​ദ്ധ​തി​യും ന​ട​പ്പാ​ക്കാ​നാ​കും. ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​ത്. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യെ​ങ്കി​ൽ മാ​ത്ര​മേ എ​ബി​സി​ക്കു വി​ധേ​യ​മാ​ക്കാ​നാ​കൂ. പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നും നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ർ വേ​ണം. നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​ലേ​ക്ക് ജി​ല്ല​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രു​ണ്ട്. എ​ന്നാ​ൽ എ​ബി​സി പ​ദ്ധ​തി പാ​ളി​യ​തോ​ടെ ഇ​വ​രെ രം​ഗ​ത്തി​റ​ക്കാ​നാ​യി​ല്ല.

തെ​രു​വു​നാ​യ നി​ർ​മാ​ർ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​രി​ൽ നി​ന്നും പ്ര​ത്യേ​കാ​നു​മ​തി വേ​ണ്ടി​വ​രു​ന്നു​ണ്ട്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ ഇ​തു​കാ​ര​ണം പ​ല​യി​ട​ത്തും പാ​ളി​പ്പോ​കു​ക​യാ​യി​രു​ന്നു.

എ​ബി​സി കേ​ന്ദ്രം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

തെ​രു​വു​നാ​യ പ്ര​ജ​ന​ന പ​ദ്ധ​തി ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ധാ​ന​മാ​യി ഏ​റ്റെ​ടു​ത്ത​വ​യി​ൽ ഒ​ന്നാ​യി​രു​ന്നു. കൊ​ച്ചു​കു​ട്ടി​ക​ൾ അ​ട​ക്കം തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് മ​ര​ണ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ എ​ബി​സി കേ​ന്ദ്രം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് ന​ട​ത്തി​യ​ത്. എ​ബി​സി​ക്കാ​യി കേ​ന്ദ്രീ​കൃ​ത​മാ​യി ഒ​രു സം​വി​ധാ​നം പു​ളി​ക്കീ​ഴി​ലാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്.

പ​ന്പാ റി​വ​ർ ഫാ​ക്ട​റി വ​ക സ്ഥ​ല​ത്തു മൃ​ഗാ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നാ​ണ് എ​ബി​സി​ക്കാ​യി കെ​ട്ടി​ടം നി​ർ​മി​ച്ചു​വ​ന്ന​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി പ​ദ്ധ​തി​ക്കാ​യി ഓ​രോ ബ​ജ​റ്റി​ലും പ​ണം വ​ക​യി​രു​ത്തി. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ എ​ബി​സി കെ​ട്ടി​ടം പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ​ദ്ധ​തി​ക്കാ​യി ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​രു കോ​ടി രൂ​പ​യോ​ളം നീ​ക്കി​വ​ച്ചി​രു​ന്നു. ര​ണ്ടു നി​ല​ക​ളി​ലാ​യി 2800 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ടം പ​ണി​യാ​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്. കെ​ട്ടി​ടം, അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ൾ, ചു​റ്റു​മ​തി​ൽ, ഷെ​ൽ​റ്റ​ർ എ​ന്നി​വ വി​ഭാ​വ​നം ചെ​യ്തു.

ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്ക​നു​ദ്ദേ​ശി​ച്ച​ത്. ജി​ല്ല​യി​ൽ എ​വി​ടെ​നി​ന്നും പി​ടി​കൂ​ടു​ന്ന നാ​യ്ക്ക​ളെ പു​ളി​ക്കീ​ഴി​ൽ എ​ത്തി​ച്ച് വ​ന്ധ്യം​ക​രി​ക്കു​ക​യും നി​ശ്ചി​ത​ദി​വ​സം പാ​ർ​പ്പി​ച്ച​ശേ​ഷം പി​ടി​കൂ​ടി​യ സ്ഥ​ല​ത്തു ത​ന്നെ എ​ത്തി​ക്കു​ക​യു​മെ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. തെ​രു​വു​നാ​യ്ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ങ്കി​ലും പ​ണം മു​ട​ക്ക​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​നു​മ​തി ല​ഭ്യ​മാ​കാ​തെ വ​ന്ന​തോ​ടെ എ​ബി​സി കേ​ന്ദ്രം നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

Tags : nattu vishesham You can catch a dog local institutions

Recent News

Up