x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: November 17, 2025 12:00 AM IST | Updated: November 17, 2025 12:00 AM IST

ചി​ങ്ങ​വ​നം: ബൈ​ക്കും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ള്ളു​ത്തു​രു​ത്തി, തെ​ക്കേ​മു​റി മോ​ഹ​ന്‍​ദാ​സി​ന്‍റെ മ​ക​ന്‍ ടി.​പി. ആ​രോ​മ​ല്‍ (20) ആ​ണ് മ​രി​ച്ച​ത്.


പ​ന​ച്ചി​ക്കാ​ട്, വെ​ള്ളൂ​ത്തു​രു​ത്തി​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. പ​രു​ത്തും​പാ​റ​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ആ​രോ​മ​ല്‍ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​യ്ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​രോ​മ​ല്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നും എ​ത്തി​യ സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​രോ​മ​ലി​നെ നാ​ട്ടു​കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. അ​മ്മ സി​ന്ധു മോ​ഹ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍ : വി​ഷ്ണു, ജി​ഷ്ണു.

Tags : local nattuvishesham Young man dies

Recent News

Up