x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല്‍​വി​ത​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഡോ​ര്‍ തു​റ​ന്നു റോ​ഡി​ലേ​ക്കു വീ​ണ യു​വാ​വ് മ​രി​ച്ചു


Published: January 11, 2026 11:02 PM IST | Updated: January 11, 2026 11:02 PM IST

ഉഷസ്

അ​മ്പ​ല​പ്പു​ഴ: മി​ല്‍​മ പാ​ല്‍​വി​ത​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ഡോ​ര്‍ തു​റ​ന്നു റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് കാ​ക്കാ​ഴം വെ​ള്ളം​തെ​ങ്ങ് പു​ഷ്പ​രാ​ജി​ന്‍റെ മ​ക​ന്‍ ഉ​ഷ​സാ(30)​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​കാ​ക്കാ​ഴം മേ​ല്‍​പ്പാ​ല​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

മേ​ല്‍​പ്പാ​ല​ത്തി​നു മു​മ്പു​ള്ള ക​ട​യി​ല്‍ പാ​ലി​റ​ക്കി​യ​ശേ​ഷം പോ​കു​ന്ന​തി​നി​ടെ പാ​ല​ത്തി​ലെ കു​ഴി​യി​ല്‍​പ്പെ​ട്ട് വാ​തി​ല്‍ തു​റ​ന്ന​തോ​ടെ ഉ​ഷ​സ് റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും വ​യ​റി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​ഷ​സി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: പ്രി​യം​വ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി, പ​രേ​ത​നാ​യ ഉ​ല്ലാ​സ്.

Tags : Young man nattuvishesham local news

Recent News

Up