x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു


Published: December 5, 2025 10:14 PM IST | Updated: December 5, 2025 10:14 PM IST

നെ​ടു​മ​ങ്ങാ​ട്: സ്കൂ​ട്ട​ർ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ടെ​ക്നോ​പാ​ർ​ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ക​ര​കു​ളം ഏ​ണി​ക്ക​ര ദു​ർ​ഗാ ലെ​യി​ൻ ശി​വ​ശ​ക്തി​യി​ൽ ആ​കാ​ശ് മു​ര​ളി (30) ആ​ണ് മ​രി​ച്ച​ത്.

വ​ഴ​യി​ല​ക്ക് സ​മീ​പം പു​ര​വൂ​ർ​കോ​ണ​ത്ത് പ​ഴ​കു​റ്റി-​വ​ഴ​യി​ല നാ​ലു​വ​രി പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​ലുങ്കി​നു കു​ഴി​ച്ച കു​ഴി​യി​ൽ ആ​കാ​ശ് മു​ര​ളി​യു​ടെ ആ​ക്ടീ​വ സ്കൂ​ട്ട​ർ വീ​ഴു​ക​യാ​യി​രി​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ജോ​ലി ക​ഴി​ഞ്ഞു​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ഭാ​ര്യ: ഫെ​ബി. ഒ​ന്ന​ര വ​യ​സു​കാ​രി എ​ല്ല ഏ​ക മ​ക​ളാ​ണ്.

Tags : scooter accident Akash Murali

Recent News

Up