ചേര്‍ത്തല: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേര്‍ത്തല നഗരസഭ 31-ാം വാര്‍ഡ് വേളോര്‍വട്ടം തെക്ക് ചാത്തനാട്ട് വീട്ടില്‍ മോഹനന്റെ മകന് അമൃത് മോഹന്‍ (20) ആണ് മരിച്ചത്. ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപം 22ന് രാത്രി ഒമ്പതോടെയായിരുന്നു അപകടം.
അമൃത് മോഹന്‍ നടന്നുപോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമൃത്മോഹന് ഇന്നലെ രാവിലെയാണ് മരിച്ചത്. അമ്മ: പ്രേമ. സഹോദരങ്ങള്‍: അമല്‍, അനു.
Tags : accident nattuvisheasham local