ഗൂഡല്ലൂർ: ഗൂഡല്ലൂരിനടുത്ത ശ്രീമധുര പഞ്ചായത്തിലെ വടക്കൻ ഫീൽഡിൽ താമസിച്ചിരുന്ന കുട്ടൻ എന്ന കുട്ടികൃഷ്ണൻ (48) നെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്.
ഇന്നലെ ഉച്ചവരെ ആരും വീട്ടിൽ കയറിയിട്ടില്ലെന്നാണ് പറയുന്നത്. ബന്ധുക്കളിൽ ഒരാൾ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. വീട്ടിൽ പോയപ്പോൾ കൃഷ്ണനെ കൈയിൽ തോക്കുമായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അവർ ഉടൻ തന്നെ അയൽക്കാരെയും ഗൂഡല്ലൂർ പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദ്, എസ്ഐ കവിയരസൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം കുടുംബ തർക്കമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നും കൃഷ്ണന് നാടൻ തോക്ക് ലഭിച്ചതെങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നു.
Tags : Young man shot dead Nattuvishesham