x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ക്കിളി​ൽ ലോ​കം ചു​റ്റു​ന്ന യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ


Published: January 16, 2026 11:32 PM IST | Updated: January 16, 2026 11:32 PM IST


വ​ട​ക്കാ​ഞ്ചേ​രി: സൈ​ക്കിളി​ൽ ലോ​കം ചു​റ്റു​ന്ന യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക്കാ​ഞ്ചേ​രി പ​ത്താം​ക​ല്ല് സ്വ​ദേ​ശി തെ​ക്കേ​പു​റ​ത്ത് വ​ള​പ്പി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി(43)നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ട്ടു​പാ​റ - വാ​ഴാ​നി റോ​ഡി​ൽ എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​മു​ള്ള റെ​യി​ലി​നോ​ടു ചേ​ർ​ന്നു​ള്ള തോ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്നു വീ​ണ​താ​വാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. മ​രി​ച്ച മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് സൈ​ക്കി​ളി​ൽ ല​ഡാ​ക്ക്, ഹി​മാ​ല​യം യാ​ത്ര​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​ണ്.

സാ​ഹി​സി​ക​യാ​ത്ര​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ അ​ഷ​റ​ഫി​ന്‍റെ മ​ര​ണം നാ​ട്ടു​കാ​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ര​ണ​ത്തി​ന്‍റെ ദു​രൂ​ഹ​ത നീ​ക്കാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തും.

Tags : cycling Muhammed Asharaf death wadakkanchery death

Recent News

Up