x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് ത​ട്ടി​പ്പ്; യുവാക്കൾ പി​ടി​യി​ൽ


Published: December 19, 2025 05:53 AM IST | Updated: December 19, 2025 05:53 AM IST

ചെ​ങ്ങ​ന്നൂ​ർ: സ്വ​ർ​ണ​മെ​ന്ന വ്യാ​ജേ​ന മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​വ​ല്ല സ്വ​ദേ​ശി സ്റ്റോ​യി വ​ർ​ഗീ​സ് (30), വൈ​ക്കം ത​ല​യാ​ഴം സ്വ​ദേ​ശി എം.​എ​സ്. ബി​ജു (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ർ കൊ​ഴു​വ​ല്ലൂ​രി​ലെ ആ​ർ.​പി ഫി​നാ​ൻ​സ് ഉ​ട​മ രാ​ജ​ൻ​പി​ള്ള ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.


ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ലാ​യി 18 ഗ്രാം, 16 ​ഗ്രാം എ​ന്നി​ങ്ങ​നെ തൂ​ക്കം വ​രു​ന്ന ര​ണ്ടു മാ​ല​ക​ളാ​ണ് പ്ര​തി​ക​ൾ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ച​ത്. സ്വ​ർ​ണ​മാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ക്കാ​ൻ 916 എ​ന്ന് വ്യാ​ജ​മാ​യി പ​തി​പ്പി​ച്ച മാ​ല​ക​ളാ​ണ് ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​തു​വ​ഴി 2,60,000 രൂ​പ പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കു​ക​യും പി​ന്നീ​ട് ഈ ​തു​ക ഇ​രു​വ​രും ചേ​ർ​ന്ന് വീ​തം വയ്ക്കു​ക​യും ചെ​യ്തു. പ​ണ​യം വച്ച മാ​ല​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ഉ​ട​മ തി​രി​ച്ച​റി​ഞ്ഞ​ത്.


പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി സ്റ്റോ​യി വ​ർ​ഗീ​സി​നെ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തുനി​ന്നും ര​ണ്ടാം പ്ര​തി ബി​ജു​വി​നെ ഓ​ച്ചി​റ​യി​ൽനി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.


പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ മു​ൻ​പും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​ന്നാം പ്ര​തി സ്റ്റോ​യി വ​ർ​ഗീ​സി​നെ​തി​രേ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഒ​ട്ടേ​റെ കേ​സു​ക​ളു​ണ്ട്. ര​ണ്ടാം പ്ര​തി ബി​ജു​വും മു​ൻ​പ് മു​ക്കു​പ​ണ്ടം പ​ണ​യം​വച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.


ഇ​രു​വ​രും മു​ൻ​പ് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രു​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ സി​ഐ എ.​സി. വി​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Youth arrested cheating by pledging

Recent News

Up