x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ല​ര​പ്പ​വ​ന്‍റെ ആ​ഭ​ര​ണം ക​വ​ര്‍​ന്ന​ യുവാവ് പി​ടി​യി​ല്‍


Published: December 31, 2025 06:46 AM IST | Updated: December 31, 2025 06:46 AM IST

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ജീ​വ​ന​ക്കാ​രി​യു​ടെ നാ​ല​ര​പ്പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണം ക​വ​ര്‍​ന്നു ര​ക്ഷ​പ്പെ​ട്ട​യാ​ളെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി​ഐ ബി.​എം. ഷാ​ഫി​യും സം​ഘ​വും പി​ടി​കൂ​ടി. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ന​ടു​വ​ത്ത​പ്പാ​റ ആ​റാം​കോ​ട് ഹൗ​സി​ല്‍ മ​നീ​ഷ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​റു​വ​യ്ക്ക​ല്‍ ആ​ക്കു​ളം മ​ഠ​ത്തു​വി​ള ലെ​യി​ന്‍ എ​സ്എ​ന്‍​ആ​ര്‍​ആ​ര്‍​എ 110-ബി ​ശി​വോ​ദ​യ​ത്തി​ല്‍ ച​ന്ദ്ര​വ​തി​യു​ടെ മ​ക​ള്‍ സി. ​നി​ഷാ​റാ​ണി (44) യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. 29നു ​ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നോ​ടു​കൂ​ടി​യാ​ണു കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. നി​ഷാ​റാ​ണി ജോ​ലി​ചെ​യ്തു​വ​രു​ന്ന​ത് ഉ​ള്ളൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പം കോ​ട്ട​യ്ക്ക​ല്‍ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഷോ​പ്പി​ലാ​ണ്. ഇ​വി​ട​ത്തെ സെ​യി​ല്‍​സ് കൗ​ണ്ട​റി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന നി​ഷാ​റാ​ണി​യു​ടെ സ​മീ​പ​മെ​ത്തി​യ പ്ര​തി കൗ​ണ്ട​റി​നു​ള്ളി​ലേ​ക്കു കൈ ​ക​ട​ത്തി നി​ഷാ​റാ​ണി​യു​ടെ ക​ഴു​ത്തി​ല്‍​ക്കി​ട​ന്ന താ​ലി ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണം പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൂ​ക്കു​ല ക​ണ്ണി ഫാ​ഷ​നി​ലു​ള്ള സ്വ​ര്‍​ണ​മാ​ല​യാ​യി​രു​ന്ന​തി​നാ​ല്‍ മാ​ല വ​ലി​ച്ചു​പൊ​ട്ടി​ച്ച​തി​ലൂ​ടെ നി​ഷ​യു​ടെ ക​ഴു​ത്തി​ന് ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. മാ​ല​യ്ക്ക് 2.50 ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. മോ​ഷ​ണ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​നീ​ഷി​നെ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സി​സി‌​ടി​വി​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളും ട്രാ​ഫി​ക് കാ​മ​റാ​ദൃ​ശ്യ​ങ്ങ​ളും പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി. മോ​ഷ​ണ​മു​ത​ല്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​താ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് പ​റ​ഞ്ഞു.


മെ​ഡി​ക്ക​ല്‍​കോ​ള​ജ് പ​രി​സ​ര​ത്ത് ക​റ​ങ്ങി​ന​ട​ക്കു​ന്ന പ്ര​തി​ക്കെ​തി​രേ വേ​റെ​യും കേ​സു​ക​ള്‍ ഉ​ണ്ടോ​യെ​ന്ന കാ​ര്യം അ​ന്വേ​ഷി​ച്ചു​വ​രു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ മ​നീ​ഷി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : nattu vishesham Youth arrested stealing jewellery

Recent News

Up