x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

14 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ: സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു


Published: December 31, 2025 06:44 AM IST | Updated: December 31, 2025 06:44 AM IST

മ​ല​യി​ൻ​കീ​ഴ്: 14 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പേ​യാ​ട് പ​ള്ളി​മു​ക്ക് ക​ല്ല​റ​ത്ത​ല​യ്ക്ക​ൽവി​വേ​ക് മോ​ഹ​ന്‍റെ (മി​ട്ടു - 30) വീ​ട്ടി​ൽ നി​ന്നാ​ണു പ​തി​നാ​ല് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​ന്‍റെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ള​പ്പി​ൽ​ശാ​ല ചീ​ല​പ്പാ​റ വി​ഷ്ണു ഭ​വ​നി​ൽ വി​വേ​കി(28)​നെ പി​ടി​കൂ​ടി​യ​ത്.

റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ബാ​ഗു​ക​ളി​ൽ പ്ര​ത്യേ​ക പാ​ക്ക​റ്റു​ക​ളാ​യി​ട്ടാ​ണു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ വീ​ട്ടു​ട​മ​യും മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളു​മാ​യ വി​വേ​ക് മോ​ഹ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ആ​ൾ​താ​മ​സ​മി​ല്ലാ​തി​രു​ന്ന വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വി​വേ​ക് മോ​ഹ​ൻ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ​ശാ​ല, പൂ​ന്തു​റ, ക​ര​മ​ന എ​ന്നി സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

Tags : nattu vishesham 14 kg of ganja Youth arrested

Recent News

Up