x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: January 8, 2026 11:29 PM IST | Updated: January 8, 2026 11:29 PM IST

പ്രഭജിത്ത്

പൂച്ചാ​ക്ക​ൽ: ല​ഹ​രി ഗു​ളി​ക​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​രൂ​ക്കു​റ്റി മ​ത്താ​നം വ​ള​വി​ന് കി​ഴ​ക്കു​വ​ശം പ​ത്മ​പ്ര​ഭ വീ​ട്ടി​ൽ ച​ന്തു എ​ന്ന് വി​ളി​ക്കു​ന്ന പ്ര​ഭ​ജി​ത്ത് (27) ആ​ണ് 64 നൈ​ട്രോ സ​ൽ​ഫാ​ൻ ഗു​ളി​ക​ക​ളു​മാ​യി അ​രൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്നു രാ​വി​ലെ എട്ടിന് ​അ​രൂ​ർ പ​മ്പി​ൽ നി​ന്നും സ്റ്റേ​ഷ​നി​ലേ​ക്ക് ഒ​രു കോ​ൾ വ​രു​ക​യും ഒ​രാ​ൾ പ​മ്പി​ലെ ബാ​ത്‌​റൂ​മി​ൽ ക​യ​റി​യി​ട്ട് ഇ​റ​ങ്ങു​ന്നി​ല്ല എ​ന്നു പ​റ​യു​ക​യും അ​രൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെത്തി ബാ​ത്റൂം തു​റ​ന്ന​പ്പോ​ൾ ച​ന്തു ഇ​റ​ങ്ങി​യോ​ടു​ക​യും തു​ട​ർ​ന്ന് പോ​ലീ​സ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്തു​ട​ർ​ന്ന് ഓ​ടി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഇ​യാ​ളു​ടെ ബാ​ഗി​ൽനി​ന്നു ഗു​ളി​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. പ്ര​ഭ​ജി​ത്ത് അ​രൂ​ർ, പൂ​ച്ചാ​ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം, മ​യ​ക്കു മ​രു​ന്ന് ക​ച്ച​വ​ടം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. ഇ​യാ​ൾ കാ​പ്പ പ്ര​കാ​ര​മു​ള്ള ത​ട​വി​നുശേ​ഷം ഒ​രുമാ​സം മു​ൻ​പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽനി​ന്നു കി​ട്ടി​യ ല​ഹ​രിമ​രു​ന്നി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​സ്ഐ ​അ​ബീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചു.

Tags : Youth arrested nattuvishesham local news

Recent News

Up