x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 1.11 കോ​ടി രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: December 7, 2025 05:13 AM IST | Updated: December 7, 2025 05:13 AM IST

ക​ൽ​പ്പ​റ്റ: രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 1,11,32,500 രൂ​പ​യു​മാ​യി വ​യ​നാ​ട് മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക​പോ​സ്റ്റി​ൽ യു​വാ​വ് പി​ടി​യി​ലാ​യി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​ജെ. ഷാ​ജി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ജി​ത്ത് സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നൂ​ൽ​പ്പു​ഴ നാ​യ്ക്ക​ട്ടി ചി​ത്രാ​ല​ക്ക​ര സി.​കെ. മു​നീ​റി​നെ(38) തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് പ​ണം സ​ഹി​തം ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് കൈ​മാ​റി.

പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഇ. ​അ​നൂ​പ്, വി. ​ര​ഘു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ പി.​വി. വി​പി​ൻ​കു​മാ​ർ എ​ന്നി​വ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കാ​ർ പ​രി​ശോ​ധി​ച്ച​ത്. അ​തി​ർ​ത്തി​ക​ളി​ല​ട​ക്കം ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Up