x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ല്‍


Published: February 19, 2026 03:59 AM IST | Updated: February 19, 2026 03:59 AM IST

­അ​ടൂ​ർ: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ അ​ന്‍​സാ​രി​യെ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്തു. പോ​രു​വ​ഴി മ​യ്യ​ത്തും​ക​ര അ​ര്‍​ത്തി​യി​ല്‍ വീ​ട്ടി​ല്‍ സു​ഹൈ​ല്‍ അ​ന്‍​സാ​രി (33)യെ​യാ​ണ് ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​ന് ഏ​നാ​ത്ത് പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

14ന് ​പു​ല​ര്‍​ച്ചെ ക​ട​മ്പ​നാ​ട് സ്വ​ദേ​ശി രേ​ണു അ​നി​ൽ(37) തൂ​ങ്ങി​മ​രി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സം​ശ​യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വി​നെ ചോ​ദ്യം ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ യു​വ​തി​യു​ടെ ഫോ​ണ്‍ ഭ​ര്‍​ത്താ​വ് പോ​ലി​സി​ന് കൈ​മാ​റി. ഇ​തി​ലു​ണ്ടാ​യി​രു​ന്ന വാ​ട്സ് ആ​പ് ചാ​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സു​ഹൈ​ല്‍ അ​ന്‍​സാ​രി​യെ പോ​ലീസ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

ശൂ​ര​നാ​ട്ടെ ഒ​രു സ്‌​കൂ​ളി​ലെ ഓ​ഫീ​സ് സ്റ്റാ​ഫ് ആ​യി​രു​ന്ന രേ​ണു​വി​നോ​ട് അ​തേ സ്‌​കൂ​ളി​ലെ പി​ആ​ര്‍​ഒ ആ​യി​രു​ന്ന സു​ഹൈ​ല്‍ വ​ഴി​വി​ട്ട ബ​ന്ധ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു കൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ രേ​ണു​വി​ന്‍റെ കു​റിപ്പി​ല്‍ പ​റ​യു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സു​ഹൈ​ല്‍ അ​ന്‍​സാ​രി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up