പുതുക്കാട്: മരത്താക്കര കുഞ്ഞനംപാറയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലൂർ കോട്ടായി സ്വദേശി തേറാട്ടിൽ കളപ്പുര വീട്ടിൽ ഡേവീസിന്റെ മകൻ ഡെൽസൻ (46) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 28ന് രാത്രിയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഡെൽസൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ: ആൻസി. സംസ്കാരം ഇന്നു രാവിലെ 11ന് കല്ലൂർ ഈസ്റ്റ് സെന്റ് റാഫേൽ പള്ളിയിൽ.