x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എയു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ


Published: January 6, 2026 04:57 AM IST | Updated: January 6, 2026 04:57 AM IST

കൊ​ല്ലം: ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച മാ​ര​ക മ​യ​ക്കു മ​രു​ന്നാ​യ എം​ഡി​എം​എ യു​മാ​യി യു​വാ​ക്ക​ളെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗ​ർ, പ​ന​ച്ചി​ല​ഴി​ക​ത്ത് വീ​ട്ടി​ൽ അ​രു​ൺ(29), കൊ​ല്ലം ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗ​ർ പ​ന​വി​ള വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ ക​രു​മാ​ടി എ​ന്ന രാ​ഹു​ൽ(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം എ​സി​പി ഷെ​രീ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള കൊ​ല്ലം സ​ബ് ഡി​വി​ഷ​ൻ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ നീ​ക്ക​ത്തി​ലൂ​ടെ ഇ​വ​രെ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്തു നി​ന്നും പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ അ​രു​ൺ അ​സ്വ​സ്ഥ​ത പ്ര​ക​ട​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ലാ അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്കു മ​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. 3.62 ഗ്രാം ​എം​ഡി​എം​എ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

Tags : Youths arrested MDMA

Recent News

Up