x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ ഭീ​മ​ൻ ന​ക്ഷ​ത്ര​മൊ​രു​ക്കി യു​വ​ജ​ന​ങ്ങ​ൾ


Published: December 23, 2025 06:39 AM IST | Updated: December 23, 2025 06:39 AM IST

അ​തി​ര​മ്പു​ഴ: ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഭീ​മ​ൻ ന​ക്ഷ​ത്ര​മൊ​രു​ക്കി അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി. യു​വ​ദീ​പ്‌​തി-​എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ലി​യ​പ​ള്ളി​യു​ടെ മ​ണി ഗോ​പു​ര​ത്തി​ൽ 50 അ​ടി ഉ​യ​രം വ​രു​ന്ന ക്രി​സ്മ​സ് ന​ക്ഷ​ത്രം ഉ​യ​ർ​ത്തി​യ​ത്.

സ്റ്റീ​ൽ ക​മ്പി​യി​ൽ ഫ്രെ​യിം നി​ർ​മി​ച്ച് തു​ണി​ചു​റ്റി ത​യ്യാ​റാ​ക്കി​യ ഭീ​മ​ൻ ന​ക്ഷ​ത്ര​ത്തി​ന് 1200 കി​ലോ​യോ​ളം ഭാ​ര​മു​ണ്ട്. വ​ലി​യ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ക്ഷ​ത്രം ഉ​യ​ർ​ത്തി​യ​ത്.

വി​കാ​രി ഫാ. ​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, യു​വ​ദീ​പ്തി ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ൻ മാ​ലി​ത്ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​വ​ജ​ന​ങ്ങ​ൾ ന​ക്ഷ​ത്ര​മൊ​രു​ക്കി​യ​ത്.

ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഇ​ത് 26-ാമ​ത് വ​ർ​ഷ​മാ​ണ് ഭീ​മ​ൻ ന​ക്ഷ​ത്രം സ്ഥാ​പി​ക്കു​ന്ന​ത്. 2000ൽ ​ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ അ​തി​ര​മ്പു​ഴ പ​ള്ളി​യി​ൽ അ​സി​സ്റ്റ​ന്‍റ വി​കാ​രി​യും യു​വ​ദീ​പ്തി ഡ​യ​റ​ക്ട​റും ആ​യി​രി​ക്കു​മ്പോ​ഴാ​ണ് യു​വ​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ ആ​ദ്യ​മാ​യി ഭീ​മ​ൻ ന​ക്ഷ​ത്രം ഉ​യ​ർ​ത്തി​യ​ത്.

Tags : nattu vishesham star Athirampuzha Church

Recent News

Up