പേരാമ്പ്ര: കാൽനട യാത്രക്കാർക്ക് തിരക്കേറിയ പേരാമ്പ്ര ടൗണിലെ പ്രധാന റോഡുകൾ മുറിച്ചുകടക്കാൻ സ്ഥാപിച്ച സീബ്രാ ലൈനുകൾ മാഞ്ഞു.
ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വച്ചാണ് യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നത്.ബസ് സ്റ്റാൻഡ് പരിസരത്താണ് യാത്രക്കാർ കൂടുതൽ ബുദ്ധിമുട്ടുന്നത്. ഹോം ഗാർഡുകളുടെ സഹായം കൊണ്ടാണ് പലപ്പോഴും കുട്ടികളും വൃദ്ധരും അടക്കമുള്ളവർ ഇവിടെ ആശ്വാസത്തോടെ സഞ്ചരിക്കുന്നത്. അത് എപ്പോഴും ലഭിക്കണമെന്നില്ല.
സീബ്രാ ലൈൻ മാഞ്ഞതിനാൽ വാഹനമോടിക്കുന്നവർ സ്പീഡ് കുറയ്ക്കാതെയാണ് പോകുന്നത്. പ്രശ്നത്തിന് സത്വര പരിഹാരമുണ്ടാക്കണമെന്നാണ് പൊതു ആവശ്യമുയരുന്നത
Tags : nattu vishesham Zebra lines Perambra