x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16
DEC
2025

സി​ഡ്നി​യി​ലെ തീ​വ്ര​വാ​ദി​യും കീ​ഴ​ട​ക്കി​യ ഹീ​റോ​യും


Published: December 16, 2025 12:00 AM IST | Updated: December 16, 2025 09:54 PM IST

ഓ​സ്‌​ട്രേ​ലി​യ​യു​ടെ പ​ഹ​ൽ​ഗാ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ച്. ലോ​ക​സ​മാ​ധാ​ന​ത്തി​നു ഭീ​ഷ​ണി​യും യു​ദ്ധ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​വു​മാ​യ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ര​ണ്ടു സ​ന്ത​തി​ക​ൾ 15 നി​ര​പ​രാ​ധി​ക​ളെ ഇ​ത​ര മ​ത​സ്ഥ​രാ​യ​തി​നാ​ൽ കൊ​ന്നു​ത​ള്ളി. “രാ​ജ്യ​ത്തി​നെ​തി​രാ​യ ഗു​രു​ത​ര ഭീ​ക​രാ​ക്ര​മ​ണം’’ എ​ന്നാ​ണ് ആ​ക്ര​മ​ണ​ത്തെ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സ് അ​പ​ല​പി​ച്ച​ത്. പ​ക്ഷേ, അ​ദ്ദേ​ഹം ഒ​രു ഹീ​റോ​യു​ടെ പേ​രു​കൂ​ടി പ്ര​ഖ്യാ​പി​ച്ചു- അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്.

മു​മ്പൊ​രു തോ​ക്കു​പോ​ലും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത ആ ​സ​ഹോ​ദ​ര​ൻ പാ​ഞ്ഞെ​ത്തി തീ​വ്ര​വാ​ദി​യെ കീ​ഴ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടാ​തി​രു​ന്ന​ത്. അ​ദ്ദേ​ഹം ഓ​സ്ട്രേ​ലി​യ​യു​ടെ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​ത​ന്നെ അ​ഭി​മാ​ന​മാ​യി​രി​ക്കു​ന്നു. അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദി​ന്‍റെ മ​തം സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​യാ​ൾ ല​ബ​നീ​സ് വം​ശ​ജ​നാ​യ ക്രൈ​സ്ത​വ​നാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച, യ​ഹൂ​ദ ആ​ഘോ​ഷ​മാ​യ ‘ഹ​നൂ​ക്ക’​യു​ടെ ആ​ദ്യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ക​ട​ൽ​ത്തീ​ര​ത്തെ​ത്തി​യ​വ​ർ​ക്കു നേ​രേ​യാ​ണ് പാ​ക് വം​ശ​ജ​രാ​യ സാ​ജി​ദ് അ​ക്ര​വും മ​ക​ൻ ന​വീ​ദ് അ​ക്ര​വും നി​റ​യൊ​ഴി​ച്ച​ത്. യ​ഹൂ​ദ​രെ ല​ക്ഷ്യ​മി​ട്ട ഭീ​ക​രാ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്ന് ഓ​സ്ട്രേ​ലി​യ വ്യ​ക്ത​മാ​ക്കി. 10 മി​നി​റ്റ് നീ​ണ്ട വെ​ടി​വ​യ്പി​ൽ 15 നി​ര​പ​രാ​ധി​ക​ളും പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 50 വ​യ​സു​കാ​ര​നാ​യ ഭീ​ക​ര​ൻ സാ​ജി​ദും കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ആ​യി​ര​ങ്ങ​ൾ പ​ക​ച്ചു​നി​ൽ​ക്കേ, സ​മീ​പ​ത്തെ കാ​റി​ന്‍റെ മ​റ​യ​ത്തു​നി​ന്നു പാ​ഞ്ഞെ​ത്തി​യ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ്, ന​വീ​ദി​നെ പി​ന്നി​ൽ​നി​ന്നെ​ത്തി കീ​ഴ​ട​ക്കി​യ​ത്.

തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ അ​ദ്ദേ​ഹം തീ​വ്ര​വാ​ദി​യോ​ടു കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വെ​ടി​യേ​റ്റ അ​ഹ​മ്മ​ദി​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി. തീ​വ്ര​വാ​ദി​യെ കീ​ഴ്പെ​ടു​ത്തു​ന്ന​തി​ന്‍റെ 15 സെ​ക്ക​ൻ​ഡ് വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ ‘ഓ​സ്ട്രേ​ലി​യ​യു​ടെ ഹീ​റോ’ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ​ഴം, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തു​ക​യാ​ണ് സി​റി​യ​ക്കാ​ര​നാ​യ അ​ഹ​മ്മ​ദ്. ര​ണ്ടു മ​ക്ക​ളു​ടെ പി​താ​വാ​യ നാ​ല്പ​ത്തി​മൂ​ന്നു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ തു​ട​ങ്ങി​യ ഫ​ണ്ടി​ലേ​ക്ക് ര​ണ്ടു മ​ണി​ക്കൂ​റി​ന​കം എ​ത്തി​യ​ത് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യാ​ണ്.

മ​തേ​ത​ര രാ​ജ്യ​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ​ത്തി​ന്‍റെ ത​നി​നി​റം തി​രി​ച്ച​റി​യു​ക​യാ​ണ്. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ പ​ല രാ​ജ്യ​ങ്ങ​ളും കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി. തീ​വ്ര​വാ​ദി​ക​ൾ ലോ​ക​മെ​ങ്ങും മു​സ്‌​ലിം സ​മൂ​ഹ​ത്തെ സം​ശ​യ​നി​ഴ​ലി​ലാ​ക്കു​ക​യും ചെ​യ്തു. ഗാ​സ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ യ​ഹൂ​ദ​ർ​ക്കു നേ​ർ​ക്കു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്. താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത രാ​ജ്യ​മാ​യ ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ത്ത​രം വെ​ടി​വ​യ്പ് അ​പൂ​ർ​വ​മാ​ണ്. ഇ​സ്രേ​ലി പ്ര​സി​ഡ​ന്‍റ് ഐ​സ​ക് ഹെ​ർ​സോ​ഗ്, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കീ​യ​ർ സ്റ്റാ​ർ​മ​ർ, ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ൺ, ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ങ്ങി​യ​വ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു.

ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​പ​ല​പി​ച്ച​തി​നൊ​പ്പം ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സി​ന്‍റെ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ആ​ൽ​ബ​നീ​സി​ന്‍റെ ന​യ​ങ്ങ​ൾ യ​ഹൂ​ദ​വി​രു​ദ്ധ​ത​യു​ടെ അ​ഗ്നി​യി​ൽ എ​ണ്ണ പ​ക​രു​ന്ന​താ​ണെ​ന്ന് താ​ൻ അ​ദ്ദേ​ഹ​ത്തി​നെ​ഴു​തി​യി​രു​ന്ന​താ​യി നെ​ത​ന്യാ​ഹു ഒ​രു ടെ​ലി​വി​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. നേ​താ​ക്ക​ൾ നി​ശ​ബ്ദ​രും നി​ഷ്ക്രി​യ​രു​മാ​കു​ന്നി​ട​ത്ത് യ​ഹൂ​ദ​വി​രു​ദ്ധ​ത അ​ർ​ബു​ദം​പോ​ലെ പ​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ഡ്നി സം​ഭ​വം ആ​ഗോ​ള തീ​വ്ര​വാ​ദ​ത്തെ വീ​ണ്ടും ച​ർ​ച്ച​യ്ക്കെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ പി​താ​വും മ​ക​നും എ​ന്തി​നാ​ണ് നി​ര​പ​രാ​ധി​ക​ളെ വ​ധി​ച്ച​ത്? പൈ​തൃ​ക​മാ​യി തീ​വ്ര​വാ​ദി​ക​ൾ കൊ​ണ്ടു​ന​ട​ക്കു​ന്ന വം​ശ​വെ​റി​യു​ടെ ഭാ​ഗ​മാ​യ ഇ​ത​ര​മ​ത​വി​ദ്വേ​ഷം മാ​ത്രം. സി​ഡ്നി​യി​ലെ ഇ​ര​ക​ൾ യ​ഹൂ​ദ​രാ​യി​രു​ന്നു എ​ന്നേ​യു​ള്ളൂ. ലോ​ക​ത്തെ ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​താ​ണ്ട് എ​ല്ലാം​ത​ന്നെ ഇ​സ്‌​ലാ​മി​ക​ഭ​ര​ണം ലോ​ക​ത്തു കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​വ​യാ​ണ്.

1979നും 2024​നും മ​ധ്യേ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ലേ​റെ​യും ന​ട​ത്തി​യ​ത് താ​ലി​ബാ​ൻ, ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, ബോ​ക്കോ ഹ​റാം, അ​ൽ-​ഷ​ബാ​ബ്, അ​ൽ-​ക്വ​യ്ദ എ​ന്നീ അ​ഞ്ചു ഗ്രൂ​പ്പു​ക​ളാ​ണ്. 2024ലെ ​ഗ്ലോ​ബ​ൽ ടെ​റ​റി​സം ഇ​ൻ​ഡെ​ക്സി​ൽ ഹ​മാ​സും സ്ഥാ​ന​മു​റ​പ്പി​ച്ചു. പ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ന്‍റെ മു​ഖം​മൂ​ടി​ക്കു പി​ന്നി​ൽ അ​വ​ർ ഒ​ളി​ച്ചു​വ​ച്ച, ക്രി​സ്ത്യാ​നി​ക​ളും യ​ഹൂ​ദ​രു​മി​ല്ലാ​ത്ത ഇ​സ്‌​ലാ​മി​ക ലോ​ക​ക്ര​മം- ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് പ​ര​സ്യ​മാ​യി ല​ക്ഷ്യ​മി​ടു​ന്ന​തു​ത​ന്നെ​യാ​ണ്.

വൈ​കി​യെ​ങ്കി​ലും ഓ​സ്ട്രേ​ലി​യ കാ​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. ക്രി​സ്മ​സ് ച​ന്ത​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട മൊ​റോ​ക്കോ, ഈ​ജി​പ്ത്, സി​റി​യ​ൻ തീ​വ്ര​വാ​ദി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം ജ​ർ​മ​ൻ സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യി​ലും ഇ​സ്‌​ലാ​മോ​ഫോ​ബി​യ ബ​ഹ​ള​ത്തി​നൊ​പ്പം നു​ഴ​ഞ്ഞു​ക​യ​റി ന​ട​ക്കു​ന്ന ഭീ​ക​ര​വാ​ദ​ത്തെ വേ​ർ​തി​രി​ച്ച​റി​യു​ക ദു​ഷ്ക​ര​മാ​ണ്. പ​ക്ഷേ, ശ്ര​മം ഉ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.

ബ്രി​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ടോ​ണി ബ്ലെ​യ​ർ പ​റ​ഞ്ഞ​തു​പോ​ലെ, ഇ​ത് അ​മേ​രി​ക്ക​യും ഭീ​ക​ര​വാ​ദ​വും ത​മ്മി​ലു​ള്ള യു​ദ്ധ​മ​ല്ല ജ​നാ​ധി​പ​ത്യ-​സ്വ​ത​ന്ത്ര​ലോ​ക​വും ഭീ​ക​ര​വാ​ദ​വും ത​മ്മി​ലു​ള്ള യു​ദ്ധ​മാ​ണ്. ഏ​തെ​ങ്കി​ലും ഒ​രു പ​ക്ഷ​ത്തേ നി​ൽ​ക്കാ​നാ​കൂ. സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് തീ​വ്ര​വാ​ദി​യെ കീ​ഴ്പ്പെ​ടു​ത്തി​യ സി​ഡ്നി​യി​ലെ അ​ഹ​മ്മ​ദി​ന്‍റെ വേ​ഗ​ത്തി​ൽ ഈ ​ശാ​പ​ത്തെ കീ​ഴ​ട​ക്കി​യേ തീ​രൂ.

 

Tags : australia shooting bondi beach

Recent News

Up