x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17
DEC
2025

ഗാ​ന്ധി​ജി​യെ വെ​ട്ടി; കേ​ന്ദ്ര വി​ഹി​ത​വും

Editorial Audio


Published: December 17, 2025 12:00 AM IST | Updated: December 17, 2025 11:10 AM IST

ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ജീ​വി​ത​ത്തി​ന്‍റെ ന​ടു നി​വ​ർ​ത്തി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ഴി​ച്ചു​പ​ണി​യു​ന്നു. ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ചി​ല ന​ല്ല ന​ട​പ്പു​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​ടി​ത്ത​റ മാ​ന്തി.

ഗ്രാ​മ​സ്വ​രാ​ജ് എ​ന്ന ത​ത്വ​ത്തി​ലൂ​ടെ ഗ്രാ​മ​ങ്ങ​ളു​ടെ ശ​ക്തീ​ക​ര​ണം സ്വ​പ്നം ക​ണ്ടി​രു​ന്ന മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പേ​ര് പ​ദ്ധ​തി​യി​ൽ​നി​ന്നു വെ​ട്ടു​ന്ന​തി​ന്‍റെ സു​ഖം ബി​ജെ​പി​ക്ക​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​നാ​കി​ല്ല.

മ​റ്റൊ​ന്ന്, പ​ദ്ധ​തി​യു​ടെ സാ​ന്പ​ത്തി​ക​ച്ചെ​ല​വി​ന്‍റെ 40 ശ​ത​മാ​ന​വും സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ലി​ൽ വ​ച്ചു എ​ന്ന​താ​ണ്. അ​താ​യ​ത്, ദ​രി​ദ്ര​രു​ടെ ഉ​ന്ന​മ​ന​ത്തി​ൽ​നി​ന്ന് കേ​ന്ദ്രം ത​ന്ത്ര​പൂ​ർ​വം ഒ​രു ചു​വ​ടു​കൂ​ടി പി​ന്മാ​റി​യി​രി​ക്കു​ന്നു.

പ​ദ്ധ​തി​യി​ലെ ചി​ല്ല​റ പ​രി​ഷ്ക​ര​ണ​ങ്ങ​ൾ​കൊ​ണ്ട് മാ​ര​ക പ്ര​ഹ​ര​ങ്ങ​ളു​ടെ ശേ​ഷി കു​റ​യ്ക്കാ​നാ​കു​മെ​ന്നു ബി​ജെ​പി ക​രു​തു​ന്നു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ അ​ധി​കാ​രം ത​ങ്ങ​ളു​ടെ കൈ​യി​ലാ​ണെ​ന്ന ചി​ന്ത​യാ​കാം.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​നി​ന്ന് ഗാ​ന്ധി​ജി​യെ പു​റ​ത്താ​ക്കാ​ൻ ആ​ദ്യ​മൊ​രു ഭീ​തി​യു​ണ്ടാ​യി​രു​ന്നി​രി​ക്കാം. ‘പൂ​ജ്യ ബാ​പ്പു ഗ്രാ​മീ​ൺ റോ​സ്ഗാ​ർ ഗാ​ര​ന്‍റി യോ​ജ​ന’ എ​ന്നാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന പേ​ര്.

പ​ക്ഷേ, തി​ങ്ക​ളാ​ഴ്ച ലോ​ക്‌​സ​ഭാം​ഗ​ങ്ങ​ൾ​ക്കു പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കി​യ ബി​ല്ലി​ൽ ഗാ​ന്ധി​ജി​യെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി. വി​ക​സി​ത് ഭാ​ര​ത് ഗാ​ര​ന്‍റി ഫോ​ർ റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ (ഗ്രാ​മീ​ൺ) എ​ന്നാ​ണ് പു​തി​യ പേ​ര്.

ചു​രു​ക്ക​പ്പേ​ര് വി​ബി ജി ​റാം ജി. ​ചു​ര​ക്ക​പ്പേ​ര് കൂ​ട്ടി​വാ​യി​ക്കു​ന്പോ​ൾ റാം ​എ​ന്നാ​കു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു കാ​ര്യ​ത്തി​ൽ ആ​ശ്വ​സി​ക്കാം. ഗോ​ഡ്സെ വീ​ഴ്ത്തി​യ ഗാ​ന്ധി​ജി ഒ​ടു​വി​ലു​ച്ച​രി​ച്ച​ത്, ത​ന്‍റെ ആ​ത്മീ​യ പി​ൻ​ബ​ല​മാ​യി​രു​ന്ന രാ​മ​നാ​മ​മാ​യി​രു​ന്ന​ല്ലോ.

രാ​ഷ്‌​ട്ര​പി​താ​വി​ന്‍റെ പേ​ര് വെ​ട്ടി​മാ​റ്റി​യ മ​ന്ത്രി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​ത്. പ​ക്ഷേ, അ​തു ചൗ​ഹാ​ന്‍റെ മാ​ത്രം തീ​രു​മാ​ന​മ​ല്ല​ല്ലോ!

2005ൽ ​യു​പി​എ സ​ർ​ക്കാ​രാ​ണ് ഗ്രാ​മീ​ണ​ജീ​വി​ത​ത്തെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ വി​പ്ല​വ​ക​ര​മാ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 2009ൽ ​മ​ൻ​മോ​ഹ​ൻ സിം​ഗ് സ​ർ​ക്കാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​രു​കൂ​ടി ചേ​ർ​ത്തു. 100 ദി​വ​സ​ത്തെ തൊ​ഴി​ൽ ഉ​റ​പ്പാ​യി​രു​ന്നു.

പാ​വ​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ജീ​വി​ത​ത്തി​ന് ഇ​ത്ര അ​ന്ത​സ് ഉ​റ​പ്പാ​ക്കി​യ മ​റ്റൊ​രു പ​ദ്ധ​തി​യു​മി​ല്ല. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യോ​ടു​ള്ള എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ നി​സ​ഹ​ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ കു​റ​ച്ചെ​ന്നും ഫ​ണ്ട് യ​ഥാ​സ​മ​യം ന​ൽ​കി​യി​ല്ലെ​ന്നു​മൊ​ക്കെ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

പ​ദ്ധ​തി​യു​ടെ സ്വാ​ധീ​നം വ​ലു​താ​ണെ​ന്നും ഇ​ല്ലാ​താ​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യ​പ​ര​മാ​ണെ​ന്നും കേ​ന്ദ്ര​ത്തി​ന​റി​യാം. ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ തൊ​ഴി​ൽ​ദി​നം 100ൽ​നി​ന്ന് 125 ആ​ക്കി. പ​ക്ഷേ, പ​ദ്ധ​തി​യു​ടെ ചെ​ല​വ് പൂ​ർ​ണ​മാ​യും വ​ഹി​ച്ചി​രു​ന്ന കേ​ന്ദ്രം 40 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ക്കി.

ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്രം സം​സ്ഥാ​ന വി​ഹി​തം 10 ശ​ത​മാ​ന​മാ​യി​രി​ക്കും. പ​ദ്ധ​തി​ത​ന്നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​യി​ട്ടാ​ണ് ഇ​തി​നെ പ്ര​തി​പ​ക്ഷം കാ​ണു​ന്ന​ത്.

ഇ​പ്പോ​ൾ​ത​ന്നെ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളി​ൽ ഉ​ഴ​ലു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ ഇ​തെ​ങ്ങ​നെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്നു ക​ണ്ട​റി​യേ​ണ്ട​തു​ണ്ട്. അ​പ്പോ​ൾ 125 ദി​വ​സ​മാ​ക്കി​യെ​ന്ന ബ​ഹു​മ​തി കൈ​ക്ക​ലാ​ക്കു​ന്ന​തി​നൊ​പ്പം, പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ത​ല​യി​ലാ​ക്കു​ക​യും ചെ​യ്യാം.

വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ങ്കി​ലും മേ​ൽ​നോ​ട്ടം ഫ​ല​ത്തി​ൽ കേ​ന്ദ്ര ഗ്രാ​മീ​ൺ റോ​സ്ഗാ​ർ ഗാ​ര​ന്‍റി കൗ​ൺ​സി​ലി​ന്‍റെ പി​ടി​യി​ലാ​യി​രി​ക്കും. സം​സ്ഥാ​ന ഗ്രാ​മീ​ൺ റോ​സ്ഗാ​ർ ഗാ​ര​ന്‍റി കൗ​ൺ​സി​ൽ ഇ​ല്ലെ​ന്ന​ല്ല.

പു​തി​യ നി​യ​മ​ത്തി​ലെ ചി​ല നി​ബ​ന്ധ​ന​ക​ൾ ഗു​ണ​ക​ര​വു​മാ​ണ്. ജ​ല​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന, ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന, ഉ​പ​ജീ​വ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന, കാ​ലാ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന ജോ​ലി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന​യു​ണ്ട്.

ഇ​പ്പോ​ൾ ജോ​ലി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന​തും ക​ക്ഷി​രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ണ്ടാ​കു​ന്ന​തും സ​മ​യം പാ​ഴാ​ക്കു​ന്ന​തു​മൊ​ക്കെ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ്. പ​ക്ഷേ, അ​വ തി​രു​ത്താ​ൻ രാ​ഷ്‌​ട്രീ​യ ഇ​ച്ഛാ​ശ​ക്തി മ​തി. പു​തി​യ നി​യ​മം, ഗാ​ന്ധി​ജി​യെ ഇ​റ​ക്കി​വി​ടാ​നും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​നും അ​തേ​സ​മ​യം പ്ര​ശ​സ്തി കൈ​വി​ടാ​തി​രി​ക്കാ​നും മാ​ത്ര​മാ​ണെ​ന്ന സൂ​ച​ന​ക​ളേ കാ​ണു​ന്നു​ള്ളൂ.

പ​രോ​ക്ഷ​മാ​യി രാ​ഷ്‌​ട്ര​പി​താ​വി​നോ​ടും പ്ര​ത്യ​ക്ഷ​മാ​യി പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി​യോ​ടും ബി​ജെ​പി നി​ന്ദാ​പ​ര​മാ​യ നി​ല​പാ​ടി​ലാ​ണെ​ന്ന ആ​രോ​പ​ണ​ത്തെ പു​തി​യ നീ​ക്കം ബ​ല​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തു​പോ​ലെ, മു​ൻ സ​ർ​ക്കാ​രു​ക​ളു​ടെ ന​ല്ല പ​ദ്ധ​തി​ക​ളൊ​ക്കെ പേ​രു​മാ​റ്റി സ്വ​ന്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്.

നി​ർ​മ​ൽ ഭാ​ര​ത്-​സ്വ​ച്ഛ​ഭാ​ര​ത് അ​ഭി​യാ​ൻ, ഇ​ന്ദി​രാ ആ​വാ​സ് യോ​ജ​ന-​പ്ര​ധാ​ൻ മ​ന്ത്രി ആ​വാ​സ് യോ​ജ​ന, ചേ​രി നി​ർ​മാ​ർ​ജ​ന​ത്തി​നു​ള്ള രാ​ജീ​വ് ആ​വാ​സ് യോ​ജ​ന-​സ​ർ​ദാ​ർ പ​ട്ടേ​ൽ നാ​ഷ​ണ​ൽ മി​ഷ​ൻ ഫോ​ർ അ​ർ​ബ​ൻ ഹൗ​സിം​ഗ്, നാ​ഷ​ണ​ൽ ഇ ​ഗ​വേ​ണ​ൻ​സ് പ്ലാ​ൻ- മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ (ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്) ഇ​ങ്ങ​നെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ.

ഈ ​അ​പ​ക​ർ​ഷ​താ​ബോ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ പേ​രു മാ​റ്റു​ന്ന​തെ​ന്നും വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടും. ക​ണ​ക്കു​ക​ള​നു​സ​രി​ച്ച്, രാ​ജ്യ​ത്തെ വ​രു​മാ​ന​ത്തി​ന്‍റെ 58 ശ​ത​മാ​ന​വും വെ​റും 10 ശ​ത​മാ​ന​ത്തി​ന്‍റെ കൈ​യി​ലാ​ണ്. ബാ​ക്കി 90 ശ​ത​മാ​ന​ത്തെ ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു തൊ​ഴി​ലു​റ​പ്പ്.

അ​തി​ലൂ​ടെ റേ​ഷ​ൻ വാ​ങ്ങു​ന്ന 15.4 കോ​ടി ആ​ളു​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. അ​വ​ർ​ക്കു ക​ഞ്ഞി​യും റൊ​ട്ടി​യും കൊ​ടു​ക്കാ​ൻ പ​ഴ​യ​തു​പോ​ലെ ത​ങ്ങ​ൾ​ക്കു പ​റ്റി​ല്ലെ​ന്ന കേ​ന്ദ്ര​നി​ല​പാ​ട് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ചെ​യ്യു​ന്ന​ത് ജ​ന​ദ്രോ​ഹ​മ​ല്ലെ​ന്നും ന​ന്മ​യാ​ണെ​ന്നു​മു​ള്ള ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് ഇ​തി​നു​ള്ള ധൈ​ര്യം കാ​ണി​ക്കു​മാ​യി​രു​ന്നു. വോ​ട്ട് ധ്രു​വീ​ക​ര​ണ​ങ്ങ​ൾ ദ​രി​ദ്ര ഭൂ​രി​പ​ക്ഷ​ങ്ങ​ൾ​ക്കു​വേ​ണ്ടി ആ​യി​രു​ന്നെ​ങ്കി​ൽ!

Tags : DEEPIKA EDITORIAL

Recent News

Up