തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ അവിസ്മരണീയ സംഭവമായ വൈക്കം സത്യഗ്രഹം 603 ദിവസങ്ങൾ പിന്നിട്ട് സമാപിച്ചതിന്റെ 100-ാം വാർഷികം കെപിസിസിയുടെ നേതൃത്വത്തിൽ നാളെ കോട്ടയം വൈക്കത്ത് വിപുലമായി ആഘോഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
ഉച്ചകഴിഞ്ഞു 2.30ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനും കെപിസിസി വൈസ് പ്രസിഡന്റുമായ വി.പി. സജീന്ദ്രന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
Tags : Vaikom Satyagraha Vaikom Day 100th anniversary