x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ക്സൈ​സ് സേ​ന​യി​ൽ 134 പു​തി​യ ത​സ്തി​ക​ക​ൾ: മ​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്


Published: January 31, 2026 12:57 AM IST | Updated: January 31, 2026 12:57 AM IST

തൃ​​​ശൂ​​​ർ: എ​​​ക്സൈ​​​സ് സേ​​​ന​​​യി​​​ൽ 134 പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു. എ​​​ക്സൈ​​​സ് സേ​​​ന​​​യെ ന​​​വീ​​​ക​​​രി​​​ക്കാ​​​നും ശ​​​ക്തീ​​​ക​​​രി​​​ക്കാ​​​നു​​​മു​​​ള്ള ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് നി​​​യ​​​മ​​​ന​​​തീ​​​രു​​​മാ​​​നം.

2016നു​​​ശേ​​​ഷം ര​​​ണ്ട് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്താ​​​യി പി​​​എ​​​സ്‌​​​സി വ​​​ഴി 2949 നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു. ഇ​​​വ​​​ര​​​ട​​​ക്കം 5600 പേ​​​രാ​​​ണ് എ​​​ക്സൈ​​​സ് സേ​​​ന​​​യി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 507 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് 246 സി​​​വി​​​ൽ വ​​​നി​​​താ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ത​​​സ്തി​​​ക​​​ക​​​ളും സൃ​​​ഷ്ടി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ക്സൈ​​​സ് സേ​​​ന കു​​​റ്റാ​​​ന്വേ​​​ഷ​​​ണ​​​മി​​​ക​​​വി​​​ന്‍റെ​​​യും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ​​​യും കാ​​​ര്യ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സേ​​​ന​​​യാ​​​ണ്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, അ​​​ബ്കാ​​​രി കേ​​​സു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ശി​​​ക്ഷാ​​​നി​​​ര​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. എ​​​ക്സൈ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ 96.37 ശ​​​ത​​​മാ​​​ന​​​മാ​​​ണു ശി​​​ക്ഷാ​​​നി​​​ര​​​ക്ക്.

ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് എ​​​ക്സൈ​​​സി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. അ​​​വ​​​ർ അ​​​ന്വേ​​​ഷി​​​ച്ച 16 കേ​​​സു​​​ക​​​ളി​​​ൽ പ​​​തി​​​നാ​​​ലി​​​ലും കു​​​റ്റ​​​ക്കാ​​​ർ​​​ക്കു ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കാ​​​നാ​​​യി. 34 വ​​​ർ​​​ഷം​​​വ​​​രെ ശി​​​ക്ഷ ന​​​ൽ​​​കി​​​യ കേ​​​സു​​​ക​​​ളു​​​ണ്ട്. പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചും സൈ​​​ബ​​​ർ വിം​​​ഗി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യും എ​​​ക്സൈ​​​സി​​​നെ ന​​​വീ​​​ക​​​രി​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് നേ​​​ട്ട​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Tags : Minister M.B. Rajesh M.B. Rajesh Excise Force

Recent News

Up