x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ 4477 പേ​ർക്ക് എ​ച്ച്ഐ​വി

വൈ.​​​​എ​​​​സ്. ജ​​​​യ​​​​കു​​​​മാ​​​​ർ
Published: November 30, 2025 02:53 AM IST | Updated: November 30, 2025 02:53 AM IST

ക​​​​ണ്ണൂ​​​​ർ: സം​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രാ​​​​കു​​​​ന്ന​​​​തി​​​​ൽ 15-24 ​ വ​​​​യ​​​​സി​​​​നി​​​​ട​​​​യി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​തി​​​​ച്ചു​​​​യ​​​​രു​​​​ന്നു. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 361 പേ​​​​ർ​​​​ക്കാ​​​​ണ് മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കു​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച സൂ​​​​ചി​​​​യി​​​​ൽ​​നി​​​​ന്ന് എ​​​​ച്ച്ഐ​​​​വി പ​​​​ക​​​​ർ​​​​ന്ന​​​​ത്.

ഈ​​​​വ​​​​ർ​​​​ഷം എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രാ​​​​യ കൗ​​​​മാ​​​​ര​​​​ക്കാ​​​​രു​​​​ടെ​​​​യും യുവാക്കളുടെ​​​​യും എ​​​​ണ്ണം കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. ഈ​​​​ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ ഒ​​​​ക്ടോ​​​​ബ​​​​ർ​​​​ വ​​​​രെ എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രാ​​​​യ​​​​വ​​​​രി​​​​ൽ 15.4 ശ​​​​ത​​​​മാ​​​​നം പേ​​​​ർ 15നും 24 ​​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് കു​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച സൂ​​​​ചി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്ക് രോ​​​​ഗാ​​​​ണു പ​​​​ക​​​​ർ​​​​ന്ന​​​​തെ​​​​ന്ന് സം​​​​സ്ഥാ​​​​ന എ​​​​യ്ഡ്സ് ക​​​​ൺ​​​​ട്രോ​​​​ൾ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രാ​​​​യ 166 പേ​​​​ർ​​​​ക്ക് രോ​​​​ഗം പ​​​​ക​​​​ർ​​​​ന്നുകി​​​​ട്ടി​​​​യ വ​​​​ഴി​​​​യേ​​​​തെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ല. കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ കൂ​​​​ട്ട​​​​മാ​​​​യി മ​​​​യ​​​​ക്കു​​മ​​​​രു​​​​ന്ന് കു​​​​ത്തി​​​​വ​​​​യ്പി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​വ​​​​ർ ഇ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്.

അ​​​​ണു​​​​ബാ​​​​ധ​​​​യു​​​​ള്ള അ​​​​മ്മ​​​​മാ​​​​രി​​​​ൽ​​നി​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് രോ​​​​ഗം പ​​​​ക​​​​ർ​​​​ന്നു കി​​​​ട്ടി​​​​യ​​​​ത് 41 പേ​​​​ർ​​​​ക്കാ​​​​ണ്. 2022 മു​​​​ത​​​​ൽ 2024 വ​​​​രെ സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രി​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം ഒ​​​​ന്പ​​​​ത്, 12, 14.2 ശ​​​​ത​​​​മാ​​​​നം പേ​​​​ർ 15നും 24​​നും ഇ​​​​ട‌​​​​യി​​​​ലെ പ്രാ​​​​യ​​​​ക്കാ​​​​രാ​​​​ണ്. ഇ​​​​വ​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​ത്തി​​​​നും അ​​​​ണു​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യ​​​​ത് മ​​​​യ​​​​ക്കു​​മ​​​​രു​​​​ന്ന് കു​​​​ത്തി​​​​വ​​​​ച്ച​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ്.

മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് 4477 പേ​​​​ർ എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രാ​​​​യി. ഇ​​​​തി​​​​ൽ 3393 പു​​​​രു​​​​ഷ​​​​ന്മാ​​​​രും 1065 സ്ത്രീ​​​​ക​​​​ളു​​മു​​ണ്ട്. 90 പേ​​​​ർ ഗ​​​​ർ​​​​ഭി​​​​ണി​​​​ക​​​​ളും 19 പേ​​​​ർ ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ​​​​മാ​​​​രു​​​​മാ​​​​ണ്. ഒ​​​​ന്നി​​​​ല​​​​ധി​​​​കം പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ലാ​​​​ത്ത ലൈം​​​​ഗി​​​​കബ​​​​ന്ധ​​​​ത്തി​​​​ലേ​​​​ർ​​​​പ്പെ​​​​ട്ട​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് 2803 പേ​​​​ർ​​​​ക്ക് അ​​​​ണു​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യ​​​​ത്.

ആ​​​​കെ അ​​​​ണു​​​​ബാ​​​​ധ​​​​യേ​​​​റ്റ​​​​വ​​​​രു​​​​ടെ 62.6 ശ​​​​ത​​​​മാ​​​​നം ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ്. സ്വ​​​​വ​​​​ർ​​​​ഗ​​ര​​​​തി​​​​യി​​​​ലൂ​​​​ടെ 1101 പേ​​​​ർ​​​​ക്ക് അ​​​​ണു​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യി. 24.6 ശ​​​​ത​​​​മാ​​​​നം ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​ണ്. നി​​​​ല​​​​വി​​​​ൽ ഒ​​​​രു മാ​​​​സം കേ​​​​ര​​​​ള​​​​ത്തി​​​​ൽ പു​​​​തുതാ​​​​യി 100 എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​ർ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് വ​​​​ലി​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്ന് ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ ആ​​​​ർ​​​​സി​​​​എ​​​​ച്ച് ഓ​​​​ഫീ​​​​സ​​​​ർ ഡോ.​​ ​​ജി. അ​​​​ശ്വി​​​​ൻ പ​​​​റ​​​​ഞ്ഞു.

 മുന്നിൽ എ​​​​റ​​​​ണാ​​​​കു​​​​ളം

മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ്; 850. തൊ​​​​ട്ടു​​പി​​​​ന്നി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​മാ​​​​ണ്- 555 പേ​​​​ർ. തൃ​​​​ശൂ​​​​ർ- 518, കോ​​​​ഴി​​​​ക്കോ​​​​ട്- 441 , പാ​​​​ല​​​​ക്കാ​​​​ട്- 371, കോ​​​​ട്ട​​​​യം- 350, ക​​​​ണ്ണൂ​​​​ർ-243, കൊ​​​​ല്ലം-223, മ​​​​ല​​​​പ്പു​​​​റം-215, ആ​​​​ല​​​​പ്പു​​​​ഴ- 188, പ​​​​ത്ത​​​​നം​​​​തി​​​​ട്ട-162, ഇ​​​​ടു​​​​ക്കി-155, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്-139, വ​​​​യ​​​​നാ​​​​ട് -67 എ​​ന്നി​​ങ്ങ​​നെയാണ് എ​​​​ച്ച്ഐ​​​​വി ബാ​​​​ധി​​​​ത​​​​രുടെ എണ്ണം.

Tags : HIV HIV tested positive Kerala HIV

Recent News

Up