x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് 75 കോ​ടി


Published: January 30, 2026 03:38 AM IST | Updated: January 30, 2026 03:38 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ വി​​​ക​​​സ​​​ന പാ​​​ക്കേ​​​ജു​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക തു​​​ക ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളു​​​ടെ സ​​​മ​​​ഗ്ര​​​വി​​​ക​​​സ​​​ന​​​ത്തി നാ​​​യി ആ​​​രം​​​ഭി​​​ച്ച പ്ര​​​ത്യേ​​​ക വി​​​ക​​​സ​​​ന പാ​​​ക്കേ​​​ജു​​​ക​​​ളി​​​ൽ അ​​​ഞ്ചു കോ​​​ടി രൂ​​​പ വീ​​​തം ഓ​​​രോ പാ​​​ക്കേ​​​ജി​​​നും അ​​​ധി​​​ക​​​മാ​​​യി വ​​​ക​​​യി​​​രു​​​ത്തി ആ​​​കെ വി​​​ഹി​​​തം 80 കോ​​​ടി രൂ​​​പ വീ​​​ത​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി.

കു​​​ട്ട​​​നാ​​​ട് മേ​​​ഖ​​​ല​​​യു​​​ടെ സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന​​​ത്തി​​​ന് പ്ര​​​ത്യേ​​​ക​​​മു​​​ൻ​​​ഗ​​​ണ​​​ന ന​​​ല്കി​​​ക്കൊ​​​ണ്ടു​​​ള്ള ര​​​ണ്ടാം കു​​​ട്ട​​​നാ​​​ട് പാ​​​ക്കേ​​​ജി​​​നാ​​​യി 75 കോ​​​ടി രൂ​​​പ അ​​നു​​വ​​ദി​​ച്ചു. വ​​​യ​​​നാ​​​ട് വി​​​ക​​​സ​​​ന പാ​​​ക്കേ​​​ജി​​​നാ​​​യി 80 കോ​​​ടി രൂ​​​പ വ​​​ക​​​കൊ​​​ള്ളി​​​ച്ചു.

Tags : Kuttanad package Kerala Budget

Recent News

Up