x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്ത് "916' മു​ക്കു​പ​ണ്ടം; നാ​ല് പേ​ർ പി​ടി​യി​ൽ


Published: December 13, 2025 11:15 PM IST | Updated: December 13, 2025 11:15 PM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് 916 മു​ദ്ര​യു​ള്ള മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. ചാ​രും​കു​ഴി സ്വ​ദേ​ശി അ​രു​ണ്‍ (39), അ​യ​ൽ​വാ​സി​യാ​യ അ​ഭി​ലാ​ഷ് (31), ആ​റ്റൂ​ർ സ്വ​ദേ​ശി ഷാ​ജു (36) മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ര​ഞ്ജി​ത്ത് (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ള​റ​ട​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി മൂ​ന്നി​ട​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​തി​ക​ൾ നാ​ലാ​മ​തും ത​ട്ടി​പ്പി​ന് ശ്ര​മി​ച്ച​പ്പോ​ൾ സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ചു​മ​രം​കാ​ല​യി​ലെ സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ വെ​ള്ള​റ​ട പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്താ​നെ​ത്തി​യ വാ​ഹ​ന​വും ആ​ഭ​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

Tags : kerala police crime news vellarada trivandrum

Recent News

Up