x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റാ​റി​ൽ കി​ണ​റ്റി​ൽ ക​ടു​വ വീ​ണു


Published: December 30, 2025 07:47 AM IST | Updated: December 30, 2025 10:05 AM IST

പത്തനംതിട്ട: ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ കടുവ കിണറ്റില്‍ വീണു. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീടിന്‍റെ കിണറ്റിലാണ് ഇന്നു രാവിലെ കടുവയെ കണ്ടെത്തിയത്.

അലര്‍ച്ച കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. വിവരം അറിഞ്ഞു വനപാലകരും പോലീസും സ്ഥലത്തെത്തി. കടുവയെ മയക്കുവെടിവച്ച് പുറത്തെത്തിക്കാനുള്ള ശ്രമം വനംവകുപ്പ് ആരംഭിച്ചു.

വടശേരിക്കര കുമ്പളത്താമണ്ണില്‍ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു കടുവ കൂട്ടില്‍ കുടുങ്ങിയത്. പ്രദേശത്തെ ശല്യക്കാരനായി മാറിയ കടുവയെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുക്കുകയായിരുന്നു. കടുവയെ പിന്നീട് തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയി.

Tags : tiger well

Recent News

Up