കൊച്ചി: സംഖ്യാശാസ്ത്രത്തില്‍ സ്കൂള്‍വിദ്യാര്‍ഥികളുടെ അതുല്യമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന 18-ാമത് എസ്എംഎ അബാക്കസ് നാഷണല്‍ ടാലന്റ് കോണ്ടെസ്റ്റ് നാളെ രാവിലെ 9.30 മുതല്‍ എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 3,000ത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഔദ്യോഗിക ഉദ്ഘാടനം ഉച്ചകഴിഞ്ഞ് മൂന്നിന് ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. എസ്. സോമനാഥ് ഓണ്‍ലൈനായി നിര്‍വഹിക്കും. സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന് അധ്യക്ഷത വഹിക്കും.
കാല്ക്കുലേറ്ററുകളെപ്പോലും മറികടക്കുന്ന ഗണിതമികവ് പരീക്ഷിക്കുന്ന അബാക്കസ് മത്സരം, അബാക്കസ് സ്കില്‍സ് ഡെമോണ്സ്ട്രേഷന്, 600 വര്‍ഷത്തെ കലണ്ടര്‍ മെമ്മറി ടെക്നിക്, ക്യൂബ് മത്സരം, ഹൈ സ്പീഡ് അബാക്കസ് ഓറല്‍ മത്സരം എന്നിവ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടക്കും. വിജയികള്‍ക്കു ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് എസ്എംഎ അബാക്കസ് ചെയര്മാന് സുരേഷ് ബാബു അറിയിച്ചു.
Tags : Abacus competition Mathematical skill SMA Abacus National Talent Contest Eranakulam