x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​റെ അ​സ​ഭ്യം വി​ളി​ച്ച കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ൽ


Published: January 18, 2026 10:52 PM IST | Updated: January 18, 2026 10:52 PM IST

തി​രു​വ​ന​ന്ത​പു​രം: ഡോ​ക്ട​റെ അ​സ​ഭ്യം വി​ളി​ക്കു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൂ​വാ​ർ ക​രും​കു​ളം സ്വ​ദേ​ശി എ​സ്.​ആ​ദ​ർ​ശാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ആ​ദ​ർ​ശ് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം ഡ്യൂ​ട്ടി ഡോ​ക്ട​ർ സീ​റ്റി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഡോ​ക്ട​റെ​യും മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഇ​യാ​ൾ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റെ അ​ധി​ക്ഷേ​പി​ച്ച​തി​നും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

 

Tags : Doctor assault Police case Arrest Hospital Thiruvananthapuram

Recent News

Up