x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സു​കാ​ര​നെ ബൈ​ക്കി​ടി​പ്പി​ച്ച സം​ഭ​വം: പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി


Published: February 13, 2026 11:57 PM IST | Updated: February 13, 2026 11:58 PM IST

കൊ​ച്ചി: ചെ​ല്ലാ​ന​ത്ത് പോ​ലീ​സു​കാ​ര​നെ ബൈ​ക്കി​ടി​പ്പി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ രാ​ജേ​ന്ദ്ര​ൻ, രാ​ഹു​ൽ ബാ​ബു എ​ന്നി​വർ കീ​ഴ​ട​ങ്ങി​യ​ത്.

പോ​ലീ​സ് ബൈ​ക്കി​ൽ നി​ന്ന് വ​ലി​ച്ചു താ​ഴെ​യി​ട്ടെ​ന്നും പ​രി​ക്കേ​റ്റ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി​ല്ലെ​ന്നും ഇ​രു​വ​രും നേ​ര​ത്തെ ആ​രോ​പി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​ക്ക​ൾ പ​റ​ഞ്ഞ​തി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​രു​ന്നു.

Tags : Accused surrender court

Recent News

Up