x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ബിന്ദു സുന്ദറിനെതിരായ നടപടി: ആറ്റുകാൽ പൊങ്കാല ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ


Published: February 22, 2026 12:19 PM IST | Updated: February 22, 2026 01:01 PM IST

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ സമരം ശക്തമാക്കാൻ കെജിഎംഒഎ (കേരള ഗവൺമെന്‍റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ).

സമരം ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

ഫെബ്രുവരി 23ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരണം തുടരാനും ഫെബ്രുവരി 24ന് തിരുവനന്തപുരം ജില്ല മുഴുവൻ ഒപി ബഹിഷ്കരണം നടത്താനുമാണ് സംഘടനയുടെ തീരുമാനം. മെഡിക്കൽ ഉദ്യോ​ഗസ്ഥരുടെ ജില്ലാ ജനറൽ ബോഡിയിലാണ് തീരുമാനം എടുത്തത്.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഡോ. ബിന്ദുവിനെ തിരിച്ചെടുക്കണമെന്നതാണ് പ്രധാന ആവശ്യം.

കൂടാതെ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നും ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

Tags : Dr. Bindu Sundar KGMOA boycott Attukal Pongala Action

Recent News

Up