x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; പ്ര​തി​ക​ളു​ടെ ശി​ക്ഷ വി​ധി നാ​ളെ


Published: December 11, 2025 07:30 AM IST | Updated: December 11, 2025 07:30 AM IST

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പ​ൾ​സ​ർ സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് പ്ര​തി​ക​ളു​ടെ ശി​ക്ഷ വി​ധി നാ​ളെ. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വെ​ള്ളി​യാ​ഴ്ച ശി​ക്ഷ വി​ധി​ക്കു​ക.

ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി എ​ന്ന സു​നി​ൽ എ​ൻ.​എ​സ്, ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ന്‍റ​ണി, മൂ​ന്നാം പ്ര​തി ബി. ​മ​ണി​ക​ണ്ഠ​ൻ, നാ​ലാം പ്ര​തി വി.​പി. വി​ജീ​ഷ്, അ​ഞ്ചാം പ്ര​തി എ​ച്ച്. സ​ലീം, ആ​റാം പ്ര​തി പ്ര​ദീ​പ് എ​ന്നി​വ​രാ​ണ് കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ ജീ​വ​പ​ര്യ​ന്തം ത​ട​വ് ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടും. പ്ര​തി​ക​ൾ ചെ​യ്ത കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് ക​ഠി​ന​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ട്.

Tags : kerala police crimenews ernakulam kochi Conviction date

Recent News

Up