x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സ്; വി​ധി തൃ​പ്തി​ക​ര​മ​ല്ല, അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു മ​ന്ത്രി പി. ​രാ​ജീ​വ്


Published: December 14, 2025 05:19 PM IST | Updated: December 14, 2025 05:19 PM IST

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സി​ൽ വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ധി തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. വി​ധി​യി​ന്മേ​ൽ അ​പ്പീ​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​നു​ണ്ടാ​യ​ത് അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​മാ​ണ്. മി​ക​ച്ച ഭ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട​താ​യി​രു​ന്നു കോ​ർ​പ​റേ​ഷ​നി​ലേ​ത്. തോ​ൽ​വി​യി​ൽ സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. തി​രു​ത്തേ​ണ്ട​വ എ​ന്തെ​ല്ലാ​മെ​ന്ന് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും.

യു​ഡി​എ​ഫ് കാ​ല​ത്തു​നി​ന്ന് എ​ത്ര​മാ​ത്രം വ്യ​ത്യ​സ്ത​മാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണം എ​ന്ന​ത് വ​സ്തു​ത​ക​ളാ​ണ്. അ​ത് എ​ന്തു​കൊ​ണ്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ല്ല എ​ന്ന​തു​ൾ​പ്പെ​ടെ ച​ർ​ച്ച ചെ​യ്യും. ന​ല്ല ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​നു​ള്ള എ​ല്ലാ പ​രി​ശോ​ധ​ന​യും എ​ൽ​ഡി​എ​ഫ് ന​ട​ത്തും. ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം കൂ​ടു​ത​ൽ ആ​ർ​ജി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Actress assault case Minister P. Rajeev verdict not satisfactory forward with appeal

Recent News

Up