കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈയാഴ്ച സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയേക്കും. അപ്പീലിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ സാധ്യത ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) നല്കിയ കത്തു പരിഗണിച്ച് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെയും കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ ചുമത്തിയതിനെയും അപ്പീലില്‍ ചോദ്യം ചെയ്യും.
കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികള്‍ നല്കിയ അപ്പീല്‍ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
Tags : Actress attack case appeale goverment Kerala high Court