x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ൽ


Published: January 7, 2026 07:05 AM IST | Updated: January 7, 2026 07:05 AM IST

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ​യു​ള്ള പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സി​പി​ഐ ആ​ല​പ്പു​ഴ ജി​ല്ലാ കൗ​ൺ​സി​ലി​ൽ തീ​രു​മാ​നം. വ്യ​ക്തി​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും വേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശം.

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സി​പി​ഐ​ക്കെ​തി​രേ ന​ട​ത്തി​യ ച​തി​യ​ൻ​ച​ന്തു പ​ര​മാ​ർ​ശ​ത്തി​ന് ഉ​ചി​ത​വും അ​ർ​ഹ​വു​മാ​യ മ​റു​പ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും, വി​ഷ​യ​ത്തി​ൽ പ​ര​സ്യ പോ​രി​നു പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ജി​ല്ലാ കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​നം.

കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദി​ന്‍റെ പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യെ​ന്നും ജി​ല്ലാ കൗ​ൺ​സി​ലി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.​എ​ന്നാ​ൽ‌ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

Tags : CPI alappuzha vellappally natesan sndp

Recent News

Up