x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടെ പ​ക​ൽ​ക്കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണം: ബി​നോ​യ് വി​ശ്വം


Published: December 6, 2025 12:09 AM IST | Updated: December 6, 2025 12:09 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ൻ​​​​ഡി​​​​ഗോ വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സ് പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ ആ​​​​ഭ്യ​​​​ന്ത​​​​ര യാ​​​​ത്ര​​​​ക്കാ​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും മ​​​​റ്റു വി​​​​മാ​​​​ന​​​​ക്ക​​​​ന്പ​​​​നി ക​​​​ളു​​​​ടെ​​​​യും നീ​​​​ക്കം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണെ​​​​ന്ന് സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം.

അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കു പോ​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്ന തു​​​​ക​​​​യി​​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തെ വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യ്ക്കു ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തു പ​​​​ക​​​​ൽ​​​​ക്കൊ​​​​ള്ള​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​ന്നു​​​​മ​​​​ല്ല. പ്ര​​​​തി​​​​സ​​​​ന്ധി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ വ്യോ​​​​മ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ണ​​​​മെ​​​​ന്നും ബി​​​​നോ​​​​യ് ആവശ്യപ്പെട്ടു.

Tags : Binoy Vishwam Airlines Indigo Airlines Air India CPI State Secretary

Recent News

Up