x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം


Published: February 20, 2026 11:01 AM IST | Updated: February 20, 2026 11:53 AM IST

ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് വിവാദമായിരിക്കെ ചേർത്തല താലൂക്ക് ആശുപത്രിക്കെതിരേയും ചികിത്സാപിഴവ് പരാതി.

അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.

ഓട്ടോഡ്രൈവറാണ് 60കാരനായ രാധാകൃഷ്ണൻ പിള്ള. ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ, മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു.

ഇതിന് ശേഷം കൈയിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്‍റെ കഷണം തറച്ചിരുന്നത് വ്യക്തമായത്. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ലു കഷണങ്ങൾ പുറത്തെടുത്തത്.

സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള. മുഖ്യമന്ത്രിക്കും പരാതി നല്കും. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും രാധാകൃഷ്ണപിള്ള പ്രതികരിച്ചു.

Tags : Allegations medical negligence Cherthala Taluk Hospital

Recent News

Up