x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി​യി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്; അ​നീ​ഷ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി


Published: January 14, 2026 11:18 PM IST | Updated: January 14, 2026 11:18 PM IST

കൊ​ച്ചി: ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ കേ​സി​ൽ ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ്യ​വ​സാ​യി അ​നീ​ഷ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന് ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ലി​ൽ നി​ന്നാ​ണ് അ​നീ​ഷ് ബാ​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ടാ​ൻ​സാ​നി​യ​യി​ൽ നി​ന്ന് ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ൽ 25 കോ​ടി​രൂ​പ​യു​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് അ​നീ​ഷ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കൊ​ച്ചി യൂ​ണി​റ്റി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 10 ത​വ​ണ ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​നീ​ഷ് ബാ​ബു ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ഇ​തേ​തു​ട​ർ​ന്ന് ഇ​ഡി എ​റ​ണാ​കു​ളം കോ​ട​ത​യി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ൽ നി​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

Tags : enforcement directorate Aneesh Babu kochi black money case

Recent News

Up