x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​​​ളി​​​വു​​​ക​​​ൾ കൈ​​​മാ​​​റു​​​മെ​​​ന്ന് അ​​​നി​​​ൽ അ​​​ക്ക​​​ര


Published: January 8, 2026 11:54 PM IST | Updated: January 8, 2026 11:54 PM IST

തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണം നേ​​​ടാ​​​ൻ മു​​​സ്ലിം ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​നാ​​​യ ഇ.​​​യു. ജാ​​​ഫ​​​റി​​​ന് 50 ല​​​ക്ഷം രൂ​​​പ കോ​​​ഴ​​​ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി എം​​​എ​​​ൽ​​​എ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​സ​​​ന്ത് ലാ​​​ൽ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് അ​​​നി​​​ൽ അ​​​ക്ക​​​ര.

അ​​​ര​​​ക്കോ​​​ടി ജാ​​​ഫ​​​റി​​​നു ന​​​ൽ​​​കി​​​യ​​​തു ഖ​​​ര​​​രൂ​​​പ​​​ത്തി​​​ലാ​​​ണോ ദ്രാ​​​വ​​​ക​​​രൂ​​​പ​​​ത്തി​​​ലാ​​​ണോ എ​​​ന്നു​​​മാ​​​ത്ര​​​മാ​​​ണു തെ​​​ളി​​​യി​​​ക്കേ​​​ണ്ട​​​ത്. എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​തെ കേ​​​സ് മു​​​ന്നോ​​​ട്ടു​​​പോ​​​കി​​​ല്ല.

കോ​​​ഴ വാ​​​ങ്ങി​​​യ ജാ​​​ഫ​​​റി​​​നെ പ്ര​​​തി​​​യാ​​​ക്കി അ​​​റ​​​സ്റ്റു​​​ചെ​​​യ്യ​​​ണം. തെ​​​ളി​​​വു​​​ക​​​ൾ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റു​​​മെ​​​ന്നും അ​​​നി​​​ൽ അ​​​ക്ക​​​ര പ​​​റ​​​ഞ്ഞു.

Tags : Anil Akara evidence exchanged bribe case E.U. Jaffer Vadakkanchery block panchayat

Recent News

Up