x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രഖ്യാപന സഭ!


Published: November 1, 2025 02:08 AM IST | Updated: November 1, 2025 02:08 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം ഇ​​​ന്നു ചേ​​​രു​​​ന്പോ​​​ൾ ച​​​ട്ടം 300 അ​​​നു​​​സ​​​രി​​​ച്ചു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം മാ​​​ത്രം. ച​​​ട്ടം 300 അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തു​​​ന്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള മ​​​റ്റു ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ​​​ക്ക് സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം കൊ​​​ടു​​​ക്കേ​​​ണ്ട​​​തി​​​ല്ല.

കേ​​​ര​​​ള​​​പ്പി​​​റ​​​വി ദി​​​ന​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം വി​​​ളി​​​ച്ചുചേ​​​ർ​​​ത്ത ശേ​​​ഷം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​ട​​​ക്ക​​​മു​​​ള്ള ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ​​​ക്ക് സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യേ​​​ക്കും.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യും മു​​​ഖ്യ ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ സി​​​പി​​​ഐ​​​യെ പോ​​​ലും അ​​​റി​​​യി​​​ക്കാ​​​തെ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഒ​​​പ്പു​​​വ​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യും അ​​​ട​​​ക്കം പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നു പി​​​ടി​​​വ​​​ള്ളിയാ​​​യി​​​രി​​​ക്കേ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു മാ​​​ത്രം പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ച​​​ട്ടം 300 ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഇ​​​ത​​​നു​​​സ​​​രി​​​ച്ചു പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തു​​​ന്പോ​​​ൾ മ​​​റ്റാ​​​രെ​​​യും പ്ര​​​സം​​​ഗി​​​ക്കാ​​​നാ​​​യി ക്ഷ​​​ണി​​​ക്കേ​​​ണ്ട​​​തി​​​ല്ല. എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​യി​​​ൽ മ​​​റ്റു പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യാ​​​ൽ ക​​​ക്ഷി നേ​​​താ​​​ക്ക​​​ളെ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കേ​​​ണ്ടിവ​​​രും. ഇ​​​തൊ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ഈ ​​​നീ​​​ക്കം സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​പ്പി​​​റ​​​വി​​​യു​​​ടെ​​​യും സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഗ​​​മാ​​​യി പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം ചേ​​​രു​​​ന്പോ​​​ൾ ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ​​​ക്കും പ്ര​​​സം​​​ഗി​​​ക്കാ​​​നാ​​​കും. എ​​​ന്നാ​​​ൽ, ത​​​ദ്ദേ​​​ശ- നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ അ​​​ടു​​​ത്തി​​​രി​​​ക്കേ ഇ​​​തു സ​​​ർ​​​ക്കാ​​​രി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

 ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധ​​​ന​​​യും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് നാ​​​ലു ശ​​​ത​​​മാ​​​നം ഡി​​​എ​​​യും അ​​​ട​​​ക്കം ക​​​ഴി​​​ഞ്ഞ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നാ​​​യി ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

Tags : Kerala Niyamasabha

Recent News

Up