തിരുവനന്തപുരം: തൊണ്ടിമുതൽക്കേസിൽ ശിക്ഷലഭിച്ചതിനു പിന്നാലെ ആന്റണി രാജുവിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കി. ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കി.
തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. ജനപ്രതിനിധിയെ രണ്ട് വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനാണെന്ന് സുപ്രീംകോടതി വിധിയുണ്ട്.
ഇത് പ്രകാരമാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോഗ്യതയുണ്ട്. ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്ന് ഇറങ്ങുന്ന ദിവസം മുതൽ ആറു വർഷത്തേക്കാണ് അയോഗ്യത.
Tags : evidence tampering case antony raju disqualified mlapost