x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ണ്ടി​മു​ത​ൽ​ക്കേ​സ്; ആ​ന്‍റ​ണി രാ​ജു കു​റ്റ​ക്കാ​ര​ൻ


Published: January 3, 2026 11:05 AM IST | Updated: January 3, 2026 11:41 AM IST

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ല്‍ തി​രി​മ​റി​ക്കേ​സി​ല്‍ ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കു​റ്റ​ക്കാ​ര​ൻ. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ശി​ക്ഷ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ. ഒ​ന്നാം പ്ര​തി കെ.​എ​സ്.​ജോ​സും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഗൂ​ഢാ​ലോ​ച​ന​യും തെ​ളി​വു ന​ശി​പ്പി​ക്ക​ലും ഉ​ൾ​പ്പെ​ടെ ആ​റു വ​കു​പ്പു​ക​ളി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

ഐ​പി​സി 409, 34 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 409 വ​കു​പ്പു പ്ര​കാ​രം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ്വാ​സ​വ​ഞ്ച​ന​യ്ക്കു പ​ത്തു വ​ർ​ഷം മു​ത​ൽ ജീ​വ​പ​ര്യ​ന്തം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാം. പൊ​തു​വാ​യ ല​ക്ഷ്യ​ത്തോ​ടെ ഒ​ത്തു​ചേ​ർ​ന്നു കു​റ്റ​കൃ​ത്യം ന​ട​ത്തു​ക എ​ന്ന​താ​ണ് ഐ​പി​സി 34 വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്.

ഇ​തി​നു പു​റ​മേ ഐ​പി​സി 120ബി, 201 ​തു​ട​ങ്ങി​യ​വ വ​കു​പ്പു​ക​ളും നി​ല​നി​ൽ​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. ഐ​പി​സി 420, 317, 468 വ​കു​പ്പു​ക​ൾ കോ​ട​തി ഒ​ഴി​വാ​ക്കി. ഇ​പ്പോ​ൾ വാ​ദം കേ​ട്ട കോ​ട​തി​ക്ക് ഈ ​വ​കു​പ്പു​ക​ൾ​ക്കു പ​ര​മാ​വ​ധി ശി​ക്ഷ വി​ധി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ സി​ജെ​എം കോ​ട​തി ശി​ക്ഷ വി​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ അ​പേ​ക്ഷ ന​ൽ​കി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സി​ജെ​എം കോ​ട​തി​യാ​വും ശി​ക്ഷാ​വി​ധി പ​റ​യു​ക. 1990 ഏ​പ്രി​ൽ നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ൻ ആ​ൻ​ഡ്രൂ സാ​ൽ​വ​ദോ​ർ അ​ടി​വ​സ്ത്ര​ത്തി​ൽ ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു.

ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്നാ​ണ് കേ​സ്. കേ​സി​ൽ ആ​ൻ​ഡ്രൂ സാ​ൽ​വ​ദോ​റി​നെ തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി 10 വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഹൈ​ക്കോ​ട​തി വി​ട്ട​യ​ച്ചു. സാ​ൽ​വ​ദോ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​യു​ടെ ജൂ​ണി​യ​റാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു.

ആ​ന്‍റ​ണി രാ​ജു കോ​ട​തി​യി​ലെ ക്ലാ​ർ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം പു​റ​ത്തെ​ത്തി​ച്ച് വെ​ട്ടി​ത്ത​യ്ച്ച് ചെ​റു​താ​ക്കി തി​രി​കെ വ​ച്ചെ​ന്നാ​ണു കേ​സ്. പ്ര​തി​യെ ഹൈ​ക്കോ​ട​തി വി​ട്ട​യ​യ്ക്കാ​ൻ തൊ​ണ്ടി​യി​ലെ അ​ള​വു വ്യ​ത്യാ​സം നി​ർ​ണാ​യ​ക​മാ​യി.

 

Tags : evidence tampering case antony raju

Recent News

Up