x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭ​യി​ൽ സ്പീക്ക​റും ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യും ത​മ്മി​ൽ വാ​ഗ്വാ​ദം


Published: January 28, 2026 10:31 AM IST | Updated: January 28, 2026 10:31 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്കി​ടെ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യും ത​മ്മി​ൽ വാ​ഗ്വാ​ദം.

അ​നു​വ​ദി​ച്ച ചോ​ദ്യ​ത്തി​ലേ​ക്ക് ക​ട​ക്കാ​തെ മ​റ്റ് കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച എം​എ​ൽ​എ​യ്ക്ക് സ്പീ​ക്ക​ർ താ​ക്കീ​ത് ന​ൽ​കി. ചോ​ദ്യ​ത്തി​ലേ​ക്ക് ഉ​ട​ൻ ക​ട​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ സ​ഭ​യി​ൽ പ​റ​യ​രു​തെ​ന്നും സ്പീ​ക്ക​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ, ത​നി​ക്ക് പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ തി​രി​ച്ച​ടി​ച്ചു. ഇ​തോ​ടെ സ്പീ​ക്ക​ർ കൂ​ടു​ത​ൽ ക്ഷോ​ഭി​ച്ചു.

സ​ഭ​യി​ലെ ഉ​ന്ന​ത പ​ദ​വി​യാ​യ ചെ​യ​റി​നോ​ട് വി​ന​യ​ത്തോ​ടെ വേ​ണം പെ​രു​മാ​റാ​നെ​ന്നും സ​ഭാ മ​ര്യാ​ദ​ക​ൾ പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും സ്പീ​ക്ക​ർ ഓ​ർ​മി​പ്പി​ച്ചു.

Tags : Argument Sparker Chittaranjan MLA Legislative Assembly

Recent News

Up