x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കം ഗ്രേ​വി ആ​വ​ശ്യ​പ്പെ​ട്ട് ത​ർ​ക്കം; ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച് യു​വാ​വ്


Published: January 21, 2026 01:17 AM IST | Updated: January 21, 2026 01:17 AM IST

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഹോ​ട്ട​ലി​ൽ ഗ്രേ​വി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. വെ​പ്പി​നി​ൽ ഞാ​യ​റാ​ഴ്ച രാ​തി​യാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ലു​ട​മ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തേ തു​ട​ർ​ന്ന് ത​ട​യാ​നെ​ത്തി​യ സ്ത്രീ​ക്ക് നേ​രെ​യും കൈ​യേ​റ്റ​മു​ണ്ടാ​യി.

ഹോ​ട്ട​ലി​ൽ പൊ​റോ​ട്ട പാ​ഴ്സ​ൽ വാ​ങ്ങാ​നെ​ത്തി​യ ജി​ബി എ​ന്ന യു​വാ​വ് അ​ധി​ക​മാ​യി ഗ്രേ​വി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. ഗ്രേ​വി​ക്ക് പ്ര​ത്യേ​കം 20 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യു​വാ​വ് പ്ര​കോ​പി​ത​നാ​യി.

തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും, ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ യു​വാ​വ് ഹോ​ട്ട​ൽ ഉ​ട​മ​യെ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച സ്ത്രീ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ യു​വാ​വി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Tags : kochi ernakulam kerala police crime news vypin

Recent News

Up