ചേര്‍ത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിലെ മകരം തിരുനാളിനോടനുബന്ധിച്ച് നാളെ പുലർച്ചെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം ജനങ്ങൾക്കായി തുറന്നുകൊടുക്കും.
പതിനെട്ടു ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങളിലെ ഏറ്റവും വിശിഷ്ടമായ ദിനങ്ങളിൽ ഒന്നാണിത്. പ്രത്യേക അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ അത്ഭുത തിരുസ്വരൂപം നാളെ മുതൽ 27 വരെ വിശ്വാസികൾക്ക് വണങ്ങാനായി പ്രതിഷ്ഠിക്കും.
കെഎസ്ആർടിസി പ്രത്യേക സർവീസുകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ എയ്ഡ് പോസ്റ്റുകളും പ്രവർത്തനസജ്ജമാണ്.
Tags : Arthungal Nada arthunkal perunnal arthunkal basilica