x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"കൂടെയുണ്ടാകും, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം': വി.ഡി. സതീശൻ


Published: November 1, 2025 01:20 PM IST | Updated: November 1, 2025 01:20 PM IST

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇപ്പോഴുണ്ടായത് സ്ത്രീ ശക്തിയുടെ വിജയമാണ്. ആർക്കും മായ്ച്ചുകളയാൻ സാധിക്കാത്ത ഒരു അടയാളപ്പെടുത്തൽ നടത്തിയിട്ടാണ് ആശമാർ രാപ്പകൽ സമരം അവസാനിപ്പിക്കുന്നത്. ഇന്ന് സമരം അവസാനിപ്പിക്കുമെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ചിലർ പറഞ്ഞത് 33 രൂപ നക്കാപ്പിച്ച വാങ്ങിയിട്ടാണെന്നാണ്. പക്ഷെ ഈ സമരത്തിന്‍റെ രൂക്ഷത എനിക്കറിയാം. ഈ സമരം ആരംഭിച്ച് നാലാം ദിവസം മുതൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്.'- വി.ഡി. സതീശൻ പറഞ്ഞു.

ആശമാർ ആവശ്യപ്പെട്ട മിനിമം വേതനം ഇനിയും നേടാനുണ്ട്. നിങ്ങൾ കേരളത്തിൽ എവിടെ സമരം നടത്തിയാലും യുഡിഎഫ് കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്കുന്നതായും സതീശൻ പറഞ്ഞു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഇനിയും സമരം വ്യാപിക്കും. ഇവിടെ നടന്ന സമരത്തേക്കാൾ രൂക്ഷമായിരിക്കും ഇനി ജില്ലകളിലും പഞ്ചായത്തിലും നടക്കാൻ പോകുന്നത്. ഇത്രമാത്രം ജനപിന്തുണ ലഭിച്ച ഒരു സമരം കേരളത്തിൽ ഇതുവരെയായിട്ടും ഉണ്ടായിട്ടില്ല. ഇത് സ്ത്രീശക്തിയുടെ മഹത്തായ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​തി​നു പി​ന്നാ​ലെയാണ് ആശാ പ്രവർത്തകർ കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​ര പ്ര​തി​ജ്ഞാ റാ​ലി നടത്തിയത്. അ​തേ​സ​മ​യം, ഓ​ണ​റേ​റി​യം 21000 രു​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​രെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സ​മ​രം തു​ട​രാ​നാ​ണ് ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. സ​മ​രം ഒ​രു വ​ർ​ഷം തി​ക​യു​ന്ന 2026 ഫെ​ബ്രു​വ​രി 10 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഹാ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ശ​മാ​രെ അ​വ​ഗ​ണി​ച്ച​വ​ർ​ക്കെ​തി​രെ വി​ധി​യെ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വീ​ടു​ക​ൾ ക​യ​റി ക്യാ​മ്പ​യി​ൻ ന​ട​ത്താ​നും സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ രാ​പ്പ​ക​ൽ സ​മ​രം 266-ാം ദി​വ​സ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ഴാ​ണ് അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​ണ​റേ​റി​യം 7000 രൂ​പ​യി​ൽ നി​ന്ന് 8000 രൂ​പ​യാ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം നേ​ട്ട​മെ​ന്ന് വി​ല​യി​രു​ത്തു​ക​യാ​ണ് ആ​ശ​മാ​ർ. ആ​യി​രം രൂ​പ ഓ​ണ​റേ​റി​യം കൂ​ട്ടി​യ​ത് സ​മ​ര നേ​ട്ട​മാ​യി​ട്ടാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

Tags : Asha Workers Protest Oath Rally VD Satheesan

Recent News

Up